Bollywood
എന്റെ ശരീരത്തെ പോലും ഞാന്‍ വെറുത്തു; കഴിഞ്ഞകാലത്തെ കുറിച്ച് പറഞ്ഞ് വിദ്യ ബാലന്‍
എന്റെ ശരീരത്തെ പോലും ഞാന്‍ വെറുത്തു; കഴിഞ്ഞകാലത്തെ കുറിച്ച് പറഞ്ഞ് വിദ്യ ബാലന്‍
ബോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിദ്യ ബാലന്‍. മാത്രവുമല്ല, ഏറ്റവും കൂടുതല്‍ ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള അഭിനേത്രി കൂടിയാണ് വിദ്യ. തടിച്ച ശരീരപ്രകൃതിയുടെ പേരില്‍ ട്രോളുകളും മീമുകളുമായി നിരന്തരം പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് വിദ്യയ്ക്ക്. ഇത്തരം അധിക്ഷേപങ്ങള്‍ക്കിരയായി തന്റെ ശരീരത്തെപ്പോലും താന്‍ വെറുത്തിരുന്ന കാലമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിദ്യ ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
‘സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാന്‍ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ ഭാരം ദേശീയ പ്രശ്‌നമായി മാറി. ഞാനെന്നും തടിച്ച പെണ്‍കുട്ടിയായിരുന്നു. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.
ജീവിതത്തിലുടനീളം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ എനിക്കുണ്ടായിരുന്നു. ഏറെ നാള്‍ എന്റെ ശരീരത്തെ ഞാന്‍ വെറുത്തു. എന്റെ ശരീരമെന്നെ ചതിച്ചെന്ന് ഞാന്‍ കരുതി. എന്റെ ഏറ്റവും മികച്ച രൂപമെത്തെ കാണാനുള്ള അമിതമായ സമ്മര്‍ദ്ദത്തിലാവും പല ദിവസങ്ങളിലും… അന്നേരമെല്ലാം ഞാന്‍ വല്ലാതെ തടിക്കുകയും ദേഷ്യവും നിരാശയും എന്നെ കീഴടക്കുകയും ചെയ്തിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് വച്ചാല്‍ ഓരോ ദിവസവും ഞാന്‍ എന്നെ കുറച്ചുകൂടി സ്‌നേഹിക്കാനും സ്വീകരിക്കാനും തുടങ്ങി. അങ്ങനെ ആളുകള്‍ക്ക് ഞാന്‍ കുറച്ചുകൂടി സ്വീകാര്യയായി. അവര്‍ എന്നെ സ്‌നേഹവും അംഗീകാരങ്ങളും അഭിനന്ദനങ്ങളും കൊണ്ട് മൂടാന്‍ തുടങ്ങി”എന്നും വിദ്യ പറയുന്നു. തന്റെ ശരീരഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതുകൊണ്ടാണ് തന്റെ മുന്‍-ബന്ധം തകര്‍ന്നതെന്ന് 2009-ല്‍ വിദ്യ പറഞ്ഞത് വിവാദമായിരുന്നു. ‘തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വ്യക്തി തന്റെ കൂടെ നിന്നില്ലെങ്കില്‍ ആരും തകര്‍ന്ന് പോകും. അങ്ങനെ ഒരു വ്യക്തി തുടര്‍ച്ചയായി എന്നില്‍ കുറ്റം കണ്ട് പിടിക്കാന്‍ തുടങ്ങി. ആ ബന്ധത്തില്‍ നിന്ന് മാറിനില്‍ക്കേണ്ടത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു എന്നാണ് വിദ്യ പറഞ്ഞത്.
മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലന്‍ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995-ല്‍ ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേയ്ക്ക് വിദ്യ കാലുകുത്തുന്നത്. തുടര്‍ന്ന് ‘പരിണീത” എന്ന ഹിന്ദിസിനിമയില്‍ അഭിനയിച്ചു. ഈ സിനിമയില്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരവും വിദ്യ സ്വന്തമാക്കി. ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് വിദ്യ. സ്ത്രീശക്തിയുടെ ഉന്നമനത്തിനു വിദ്യ നടത്തുന്ന സംഭാവനകള്‍ കണക്കിലെടുത്ത് 2012-ല്‍ കൊല്‍കത്ത ചേമ്പര്‍ ഓഫ് കൊമേര്‍സ് നല്‍കുന്ന ‘പ്രഭ കൈതാന്‍ പുരസ്‌കാര്‍’ എന്ന പുരസ്‌കാരം വിദ്യയ്ക്ക് നല്‍കപ്പെട്ടു. ഈ പുരസ്‌കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിദ്യ ബാലന്‍.
