News
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍; റെയിഡിനു പിന്നാലെ പ്രതികരണവുമായി തപ്സി പന്നു
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍; റെയിഡിനു പിന്നാലെ പ്രതികരണവുമായി തപ്സി പന്നു

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി തപ്സി പന്നുവിന്റെയും സംവിധായകന് അനുരാഗ് കശ്യപിന്റെയും വസതികളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തപ്സി.
താന്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് പുറത്തുവരുമെന്നും തനിക്കൊന്നും മറച്ചു വെക്കാനാകില്ലെന്നും തപ്സി മാധ്യമങ്ങളോട് പ്രതികരിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയെന്നും താനും കുടുംബവും ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിച്ചെന്നും തപ്സി വ്യക്തമാക്കി.
എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്നും ആദായനികുതി റെയ്ഡ് നടക്കുമ്പോള്‍ അത് അനുസരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനാകില്ലെന്നും തപ്സി കൂട്ടിച്ചേര്‍ത്തു.
അഞ്ചുകോടി രൂപയുടെ രസീത് കണ്ടെത്തിയെന്ന് മാധ്യമങ്ങളാണ് പറഞ്ഞതെന്നും അഞ്ചുകോടി രൂപയുടെ രസീത് തപ്സിയുടെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ലെന്നും തപ്സി പ്രതികരിച്ചു
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...