Connect with us

ശിവാജി ഗണേശനോട് അഞ്ച് മണിയ്ക്ക് വരാമെന്ന് പറഞ്ഞ ബിജുമേനോന്‍ എത്തിത് 7 മണിയ്ക്ക്, പിന്നെ സംഭവിച്ചത്!

Malayalam

ശിവാജി ഗണേശനോട് അഞ്ച് മണിയ്ക്ക് വരാമെന്ന് പറഞ്ഞ ബിജുമേനോന്‍ എത്തിത് 7 മണിയ്ക്ക്, പിന്നെ സംഭവിച്ചത്!

ശിവാജി ഗണേശനോട് അഞ്ച് മണിയ്ക്ക് വരാമെന്ന് പറഞ്ഞ ബിജുമേനോന്‍ എത്തിത് 7 മണിയ്ക്ക്, പിന്നെ സംഭവിച്ചത്!

വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് ബിജു മേനോന്‍. നടനായും വില്ലനായും സഹനടനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ബിജു മേനോന് ആയി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നടന് ശിവാജി ഗണേശന്‍ നല്‍കിയ ഒരു ഉപദേശമാണ്. ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹനനാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടന് ശിവാജി ഗണേശന്‍ നല്‍കിയ ഉപദേശം വെളിപ്പെടുത്തിയത്.

‘ശിവാജി ഗണേശനെ അഭിമുഖം ചെയ്യാനായി ബിജു മേനോനെ ആയിരുന്നു ചുമതലപ്പെടുത്തിയത്. വേറെ പല താരങ്ങളേയും ചോദിച്ചിരുന്നു. എന്നാല്‍ ആദ്ദേഹത്തിന് ഇഷ്ടമായത് ബിജു മേനോനെ ആയിരുന്നു അതിന്റെ കാരണം എന്താണെന്ന് അറിയില്ല. അഭിമുഖം എടുക്കാനായി അദ്ദേഹം ഒരു ദിവസം സമയം നല്‍കുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിക്ക് സമയം നല്‍കിയത്. മില്ലെനിയം സ്റ്റാഴ്‌സിന് ഷൂട്ടിങ്ങ് ചെന്നൈയില്‍ നടക്കുന്ന സമയമായിരുന്നു അത്. ശിവാജി ഗണേശന്‍ സമയം നല്‍കിയത് പ്രകാരം ഞാന്‍ 5 മണിക്ക് അവിടെ എത്തുകയായിരുന്നു. ഞങ്ങളായിരുന്നു അദ്ദേഹത്തിനെ കാണാന്‍ ആദ്യം എത്തിയത്. അന്ന് സംവിധായകന്‍ ജയരാജ് ബിജു മേനോനെ സമയത്ത് എത്തിക്കാമെന്ന് ഉറപ്പും നല്‍കിയിരുന്നു.

ഞങ്ങള്‍ അഞ്ച് മണിക്ക് തന്നെ ശിവാജി ഗണേശന്റെ വീട്ടിലെത്തി. ബിജു മേനോന്‍ ഉടന്‍ വരുമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ലായിരുന്നു. ഒരു അഞ്ച്, അഞ്ചര മണിയായപ്പോള്‍ ശിവാജി ഗണേശന്റെ മൂത്തമകന്‍ പുറത്തിറങ്ങി വന്നു. എന്നിട്ട് അദ്ദേഹം പുറത്ത് പോകണമെന്ന് പറഞ്ഞ് അവിടെ നിന്ന് പോയി. പിന്നീട് പ്രഭുവും വന്നു. അദ്ദേഹവും പുറത്തു പോകണമെന്ന് പറഞ്ഞ് പോയി. ഞങ്ങള്‍ പറഞ്ഞ സമയം വൈകിയതിനെ തുടര്‍ന്നാണ് ഇവര്‍ ഇങ്ങനെ പറഞ്ഞ് പുറത്ത് പോയത്.

ഒടുവില്‍ 6.30, 7 മണി ആയപ്പോള്‍ ബിജു മേനോന്‍ എത്തി. അഭിമുഖം എടുത്തു. കുറെ ചോദ്യമൊക്കെ ചോദിച്ചു. അഭിമുഖത്തിന്റെ ഭാഗമായി പുതിയ ആളുകള്‍ക്ക് നല്‍കാനായുള്ള ഉപദേശത്തെ കുറിച്ച് അദ്ദേഹം ചോദിച്ചു. കൃത്യനിഷ്ടയെന്നാണ് ശിവാജി ഗണേശന്‍ പറഞ്ഞത്. പറഞ്ഞാല്‍ പറഞ്ഞ സമയത്ത് വരണം. ബാക്കിയെല്ലാം ശരിയായിക്കോളുമെന്നും അദ്ദേഹം അന്ന് നടനോട് പറഞ്ഞു’ എന്നും മോഹനന്‍ പറഞ്ഞു.

1995 ല്‍ പുറത്തിറങ്ങിയ പുത്രന്‍ എന്ന ചിത്രത്തിലൂടെയാണ് ബിജു മോനോന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വന്‍ തുകക്ക് വിറ്റു പോയതിന് പിന്നാലെ ‘ജേഴ്‌സി’യുടെ നിര്‍മ്മാതാവ് സൂര്യദേവര നാഗ വംശി ഉയര്‍ന്ന തുകയ്ക്ക് അവകാശം സ്വന്തമാക്കി. ചിത്രത്തിലെ അയ്യപ്പന്‍ നായരുടെ പ്രകടനത്തിന് ഏറെ പ്രശംസകളാണ് നടന് ലഭിച്ചത്.

More in Malayalam

Trending

Recent

To Top