Malayalam
മമ്മൂട്ടി ചിത്രം നല്ലതാണെങ്കില്‍ മാത്രമേ കാണാന്‍ ആളുണ്ടാകൂ, മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവര്‍ സിനിമകാണുമെന്ന് കരുതുന്നില്ല; വൈറലായി നിര്‍മ്മാതാവിന്റെ വാക്കുകള്‍
മമ്മൂട്ടി ചിത്രം നല്ലതാണെങ്കില്‍ മാത്രമേ കാണാന്‍ ആളുണ്ടാകൂ, മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവര്‍ സിനിമകാണുമെന്ന് കരുതുന്നില്ല; വൈറലായി നിര്‍മ്മാതാവിന്റെ വാക്കുകള്‍
മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ്ചെയ്താല് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കാണ് മുന്‍ഗണന ലഭിക്കുകയെന്ന് തീയറ്റര്‍ ഉടമയും സംവിധായകനും നിര്‍മ്മാതാവുമായ സതീഷ് കുറ്റിയില്‍. മറ്റ് താരങ്ങളുടേതിനേക്കാള്‍ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്കാണ് തീയേറ്ററുകള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴും മറ്റ് താരങ്ങള്‍ക്കല്ല സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. മോഹന്‍ലാലിന്റെ ഒരു സിനിമവന്നാല് അതിനു തന്നെയല്ലെ മുന്‍ഗണന നല്‍കുന്നത്. ലൂസിഫറും പുലിമുരുകനും കോടികള്‍ കളക്ട് ചെയ്തു. മറ്റ് താരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒരു പരിധിയുണ്ടെന്നും സതീഷ് അഭിപ്രായപ്പെട്ടു.
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഒരുമിച്ച് വരികെയാണെങ്കില്‍ മുന്‍ഗണന മോഹന്‍ലാലിനു തന്നെയായിയിരിക്കും. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ നല്ലതാണെങ്കില്‍ ലഭിക്കുന്ന വരുമാനം വലുതായിരിക്കും. മറ്റു ചിത്രങ്ങള്‍ക്കൊക്കെ ഒരു പരിധിയുണ്ട്. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളാണെങ്കില്‍ പോലും വേര്‍തിരിവുണ്ട്. മമ്മൂട്ടിയുടെ ചിത്രം നല്ലതാണെങ്കിലേ കാണാന്‍ ആളുണ്ടാകൂ. മമ്മൂട്ടിയായതുകൊണ്ട് മലബാറിലുളളവര്‍ സിനിമകാണുമെന്ന് കരുതുന്നില്ലെന്നും സതീഷ് അഭിപ്രായപ്പെട്ടു.
അതേസമയം, ദൃശ്യം 2 എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയത്. സമാനതകളില്ലാത്ത പ്രതികരണമാണ് ദൃശ്യം 2 സിനിമയ്ക്ക് ലോകം മുഴുവന്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം നിരവധി പേരാണ് കണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’.’മാര്‍ച്ച് 26 ന് തിയറ്ററുകളിലേയ്ക്ക് എത്തുമെന്നാണ് വാര്‍ത്തകള്‍. പ്രിയദര്ശന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം ഇന്ത്യന്‍ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ചിത്രമാണ്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്ശന്, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചു. സെക്കന്‍ഡ് ഷോ പ്രതിസന്ധി കണക്കിലെടുത്താണ് മാര്‍ച്ച് 4 ന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം മാറ്റിവെക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചത്.മറ്റ് രാജ്യങ്ങളില്‍ തിയറ്ററുകള്‍ അടഞ്ഞു കിടക്കുന്നതും കേരളത്തില്‍ ഇപ്പോഴും നാല് ഷോകള്‍ നടത്താന്‍ അനുമതി ലഭിക്കാത്തതും മൂലമാണ് റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായതെന്ന് നിര്‍മാതാക്കളായ ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്.ഡി ഇലുമിനേഷന്‍സും അറിയിച്ചു. കൊവിഡിന് മുന്‍പ് 80 % ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു ചിത്രം ഫെബ്രുവരി 4 ന് റിലീസ് ചെയ്യാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ സെക്കന്‍ഡ് ഷോ അനുവദിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസ് വേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം വന്നതോടെ മാര്‍ച്ച് 4 ലേക്ക് മാറ്റുകയായിരുന്നു. ഈ മാസം ആദ്യം സെക്കന്‍ഡ് ഷോ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. അതുണ്ടാവാത്ത സാഹചര്യത്തിലാണ് ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റിയത്. സാഹചര്യം മാറുന്നതിനനുസരിച്ച് മാത്രമേ പുതിയ തീയതി പ്രഖ്യാപിക്കുകയുള്ളു.
