Malayalam
‘ഓരോ ദിവസം കഴിയും തോറും പ്രായം കുറയുവാണല്ലോ’; ഗംഭീരലുക്കില്‍ ജയറാമിന്റെ പുത്തന്‍ ചിത്രങ്ങള്‍
‘ഓരോ ദിവസം കഴിയും തോറും പ്രായം കുറയുവാണല്ലോ’; ഗംഭീരലുക്കില്‍ ജയറാമിന്റെ പുത്തന്‍ ചിത്രങ്ങള്‍
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് ജയറാം. ഒട്ടേറെ കുടുംബചിത്രങ്ങളിലൂടെ വിജയ നായകനായി മാറിയ ജയറാമിന് ഇന്നും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ ജയറാം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ ജയറാമിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ എടുത്ത ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ജയറാം തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്.
അടുത്തകാലത്തായി ജയറാമിനെ കാണുമ്പോള്‍ പ്രായം കുറയുന്നതു പോലെയാണ് തോന്നുന്നതെന്നാണ് എല്ലാവരും പറയുന്നത്. ഓരോ ദിവസവും കഴിയുമ്പോള്‍ ലുക്ക് ഗംഭീരമാകുന്നുവെന്നും മകനെ കടത്തിവെട്ടുവാണല്ലോ എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്കും കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
എന്തായാലും ജയറാമിന്റെ ഫോട്ടോ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. പുത്തം പുതു കാലൈ എന്ന ചിത്രമാണ് ജയറാമിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രാജ്യം പത്മശ്രീ നല്കി ആദരിച്ച താരമാണ് ജയറാം.
