Malayalam
എക്കാലത്തെയും സൂപ്പര്‍സ്റ്റാറിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ പരിചയപ്പെടുത്തി മുരളി ഗോപി
എക്കാലത്തെയും സൂപ്പര്‍സ്റ്റാറിന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ പരിചയപ്പെടുത്തി മുരളി ഗോപി
നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കു വെച്ച ഒരു കാറിന്റെ ചിത്രം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലയാളത്തിലെ നിത്യഹരിത നായകന് പ്രേംനസീറിന്റെ കാറാണ് മുരളീഗോപി പരിചയപ്പെടുത്തുന്നത്. നീല നിറത്തിലുള്ള ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ആണിത്. വിന്റെജ് കാറ്റഗറിയില്‍ പെടുന്നതാണ് ഇത്.
നാടകത്തിലൂടെയാണ് പ്രേംനസീര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. മരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാള സിനിമയുടെ തന്നെ മുഖമായി പ്രേംനസീര്‍ മാറി. ഇപ്പോഴും മലയാളി പ്രേക്ഷകമനസ്സില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട് പ്രേംനസീറിന്.
നിരവധി ദേശീയ പുരസ്കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ പത്മഭൂഷണ്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. അപൂര്‍വ്വം ചില ലോക റെക്കോര്‍ഡുകളും താരത്തിന്റെതായി ഉണ്ട്. ഏതാണ്ട് 520 ഓളം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ശ്രദ്ധേയമായ ഒരു റെക്കോര്‍ഡ്.
നടനായ ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. ഈയടുത്ത ഇറങ്ങിയ ദൃശ്യം 2 ലെ മുരളി ഗോപി അഭിനയിച്ച കഥാപാത്രം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ഒരു ജേണലിസ്റ്റ് ആയിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് ചലച്ചിത്ര മേഖലയിലേക്ക് തിരിയുകയായിരുന്നു.
