Connect with us

കാവ്യയുമായുള്ള ആ ചിത്രം.. ക്ലൈമാക്സിൽ ദിലീപ് ഭയന്നു ഒടുവിൽ സംഭവിച്ചത്!

Malayalam

കാവ്യയുമായുള്ള ആ ചിത്രം.. ക്ലൈമാക്സിൽ ദിലീപ് ഭയന്നു ഒടുവിൽ സംഭവിച്ചത്!

കാവ്യയുമായുള്ള ആ ചിത്രം.. ക്ലൈമാക്സിൽ ദിലീപ് ഭയന്നു ഒടുവിൽ സംഭവിച്ചത്!

ഏറെ ഗോസിപ്പുകള്‍ക്കൊടുവിലായിരുന്നു കാവ്യ മാധവനും ദിലീപും വിവാഹിതരായത്. ഇരുവരും ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആവേശഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. തന്റെ ആദ്യ നായകനെ തന്നെ കാവ്യ ജീവിതത്തിലെ നായകനാക്കി. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചത് ഈ താരദമ്പതികൾ തന്നെയാണ്. 21 ഓളം ചിത്രങ്ങളില്‍ കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ചു. എന്നാല്‍ അതില്‍ അഞ്ച് ചിത്രങ്ങളില്‍ ഇരുവരും പ്രണയ ജോഡികള്‍ ആയിരുന്നില്ല

ദിലീപും കാവ്യാമാധവനും വിവാഹിതരാവുന്നതിന് മുമ്പ് ഒരുമിച്ച് എത്തിയ സിനിമകളിൽ ഒന്നായിരുന്നു സദാനന്ദന്റെ സമയം. വൻ പ്രതീക്ഷയോടെ പുറത്തിറങ്ങിയ സിനിമ പക്ഷെ തീയ്യറ്ററിൽ കാലിടറുകയായിരുന്നു. പ്രതീക്ഷിച്ചത്ര വിജയം നേടാൻ സാധിച്ചില്ല

ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലെ സംഭവങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകൻ രമേഷ് പുതിയമഠം. ഫ്രെയിമിനിപ്പുറം ജീവിതമെന്നന പുസ്തകത്തിലൂടെയായിരുന്നു അദ്ദേഹം സദാനന്ദന്റെ സമയത്തെക്കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്

പുസ്തകത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:

നിങ്ങൾക്ക് പറ്റിയ ഒരു സബ്ജക്റ്റ് എന്റെ കയ്യിൽ ഉണ്ട് പറയുന്നത് ദിലീപ് ആയതിനാൽ സത്യമായിരിക്കണം കാരണം ദിലീപുമായുള്ള സൗഹൃദത്തിന് പഴക്കം ഏറെയുണ്ട് കമൽ സാറിന്റെ കൂടെ ഞങ്ങൾ ഒരുമിച്ച് നാലുവർഷം അസിസ്റ്റന്റ് ഡയറക്ടർമാരായി ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല എന്റെയും അക്ബർ ജോസിന്റെയും ആദ്യസിനിമയായ മഴത്തുള്ളികിലുക്കത്തിലും നായകൻ ദിലീപ് ആണ്.

മനുഷ്യ ദൈവങ്ങൾ അല്ല ദൈവങ്ങളാണ് യഥാർത്ഥ വിധി തീരുമാനിക്കുന്നത് എന്ന സന്ദേശം നൽകുന്ന സിനിമ കൂടിയായിരുന്നു സദാനന്ദന്റെ സമയം. അതുകൊണ്ട് തന്നെ ഷൂട്ടിംഗ് തുടങ്ങിയത് മുതൽ അവസാനം വരെ ഞങ്ങൾ എല്ലാവരും ത്രില്ലിലായിരുന്നു. അന്ധവിശ്വാസങ്ങൾക്ക് എതിരായ ഒരു സിനിമ ആണല്ലോ ചെയ്യുന്നത് എന്ന വിശ്വാസത്തിൽ സന്തോഷമായിരുന്നു മനസ്സിൽ.

ഷൂട്ടിംഗ് പെട്ടെന്ന് തന്നെ പൂർത്തിയായി എഡിറ്റിംഗ് റൂമിൽ വെച്ച് ദിലീപുമൊത്ത് ഞങ്ങൾ സിനിമ കണ്ടു. പുറത്തിറങ്ങിയപ്പോൾ ദിലീപിന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ല. സിനിമ നന്നായില്ലേ എന്ന് ചോദിച്ചപ്പോൾ ക്ലൈമാക്‌സ് ഇഷ്ടമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു നെഗറ്റീവ് റോൾ ആണ് അതുകൊണ്ടുതന്നെ ക്ലൈമാക്‌സ് ഈ രീതിയിൽ ശരിയാവില്ല. നെഗറ്റീവ് എന്ന് പറയാൻ പറ്റില്ല ദിലീപ് എന്ന ആർട്ടിസ്റ്റിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല ഒരു കഥാപാത്രമാണ് മാത്രമല്ല ദിലീപ് ഇഷ്ടപ്പെട്ടിട്ട് പറഞ്ഞ കഥയാണിത് ന്യായീകരിക്കാൻ ശ്രമിച്ചു. അതൊന്നും വില പോയില്ല തന്റെ കരിയറിനെ ഇതിലേ ക്ലൈമാക്‌സ് ദോഷം ചെയ്യുമെന്ന ഭയമായിരുന്നു ദിലീപിന്.

ക്ലൈമാക്‌സിൽ ചില മാറ്റങ്ങൾ നിർദ്ദേശിച്ചെങ്കിലും ഞങ്ങൾ അനുവദിച്ചില്ല. സിനിമ പൂർത്തിയായ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന വാദത്തിൽ ഉറച്ചു നിന്നു. മാറ്റി ചിത്രീകരിക്കണം എന്ന് ദിലീപും ഈ യുദ്ധം ആഴ്ചകളോളം നീണ്ടു പോയി. ഇതിനിടയ്ക്ക് ദിലീപ് നിർമ്മാതാക്കളെ കൊണ്ട് എന്നെ വിളിപ്പിച്ചു മാറ്റി ഷൂട്ട് ചെയ്യാൻ ഞാൻ മാത്രമാണ് തടസ്സം എന്ന നിലയിൽ വരെ കാര്യങ്ങൾ എത്തി.

എല്ലാവരും സമ്മതിച്ച സ്ഥിതിക്ക് ഞാൻ മാത്രം എതിര് നിൽക്കുന്നില്ല. ഞാൻ നിർമ്മാതാക്കളെ വിവരമറിയിച്ചു എന്റെ കരിയറിലെ രണ്ടാമത്തെ സിനിമ ആയതിനാൽ അധികം ബലം പിടിക്കാനും എനിക്ക് കഴിഞ്ഞില്ല. ഇക്കാര്യം ശരത് ചന്ദ്രനെയും അറിയിച്ചു. അവനും നിസ്സഹായനായിരുന്നു ദിലീപ് നിർദ്ദേശിച്ച മാറ്റങ്ങളുമായി പടം വീണ്ടും ഷൂട്ട് ചെയ്തു.

അതിൽ സുമംഗല മരിക്കുന്നില്ല പകരം സുമയെ ആത്മഹത്യയിൽ നിന്നും സദാനന്ദൻ രക്ഷിക്കുന്നു. ഈ സംഭവം അയാളുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. പിന്നീട് സദാനന്ദൻ ജോലിക്കു പോകുമ്പോൾ സുമ പിന്നിൽ നിന്ന് വിളിക്കുമ്പോൾ അയാൾ സ്‌നേഹത്തോടെ പെരുമാറുന്നു. ഇതോടെയാണ് സിനിമ അവസാനിക്കുന്നത്.

വിചാരിച്ചത് പോലെ നടക്കാത്തതിൽ ഉള്ള സങ്കടം എന്നെ അലട്ടി സിനിമ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച നിമിഷം പിന്നീട് എന്റെ നിസ്സഹായതയെ ഓർത്ത് സമാധാനിച്ചു സിനിമ പുറത്തിറങ്ങി. അതിലെ ക്ലൈമാക്‌സ് ഏറെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.

ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് ആയിരുന്നുവെങ്കിൽ സിനിമ വൻ ചർച്ചയാകും ആയിരുന്നു മാത്രമല്ല ഒരു നല്ല സന്ദേശം ജനങ്ങൾക്ക് നൽകാനും കഴിയുമായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ദിലീപിന് തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് ആയിരുന്നുവെങ്കിൽ സിനിമ വൻ ചർച്ചയാകും ആയിരുന്നു മാത്രമല്ല ഒരു നല്ല സന്ദേശം ജനങ്ങൾക്ക് നൽകാനും കഴിയുമായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ദിലീപിന് തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിക്കുന്നത്

More in Malayalam

Trending

Recent

To Top