Malayalam
എപ്പോഴും വില്ലന്മാരാണ് സിനിമയുടെ തുടക്കത്തിലെ ഹീറോകള്‍; ആ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടതെന്ന് സായ് കുമാര്‍
എപ്പോഴും വില്ലന്മാരാണ് സിനിമയുടെ തുടക്കത്തിലെ ഹീറോകള്‍; ആ കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രിയപ്പെട്ടതെന്ന് സായ് കുമാര്‍
ദൃശ്യം 2വിന്റെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് സായികുമാര്‍. ചിത്രത്തിലെ വിനയചന്ദ്രന് എന്ന തിരക്കഥാകൃത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ നിര്‍ണായകമായ രംഗങ്ങളിലെല്ലാം കണ്ട കഥാപാത്രമായിരുന്നു ഇത്. ഇപ്പോഴും സിനിമയില്‍ സജീവമായ താരമാണ് സായികുമാര്‍. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ നായകനായി തുടക്കം കുറിച്ച താരം തുടര്‍ന്നും നിരവധി സിനിമകളിലൂടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു.
അതേസമയം താന്‍ ചെയ്ത സിനിമകളില്‍ എറ്റവും ഇഷ്പ്പെട്ട കഥാപാത്രങ്ങളെ കുറിച്ച് ഒരഭിമുഖത്തില്‍ സായികുമാര്‍ മനസുതുറന്നിരുന്നു. മമ്മൂട്ടി ചിത്രം വല്യേട്ടനിലെ വില്ലന്‍ വേഷവും രണ്‍ജി പണിക്കരുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഭരത്ചന്ദ്രന് ഐപിഎസിലെ വേഷവും തനിക്ക് പ്രിയപ്പെട്ടതാണെന്ന് സായികുമാര്‍ പറയുന്നു.
ഭരത് ചന്ദ്രനിലെ റോള്‍ ഒരു വില്ലന്‍ വേഷം ആണെന്ന് പറയാന്‍ കഴിയില്ല. അതൊരു ആന്റി ഹീറോ വേഷമാണ്. ആ സിനിമയില്‍ ആദ്യത്തെ മുപ്പത് മിനിറ്റിലെ നായകന് താനാണെന്നും നടന് പറയുന്നു. രണ്ട് മണിക്കൂര്‍ സ്പേസുളള അത്തരമൊരു താരചിത്രത്തില്‍ ആദ്യത്തെ മുപ്പത് മിനിറ്റില്‍ എനിക്ക് അഭിനയിച്ചു തകര്‍ക്കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ല.
അതുകൊണ്ട് തന്നെ അതിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വില്ലന്മാര് എന്ന് പറയുന്നത് ഹീറോയെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്നവരാണ്. ആദ്യ ഇടിയില്‍ തന്നെ വില്ലന്‍ തകര്ന്നുപോയാല് പിന്നെ ഹീറോയ്ക്ക് ഒന്നും സിനിമയില്‍ ചെയ്യാനില്ല. എപ്പോഴും വില്ലന്മാരാണ് സിനിമയുടെ തുടക്കത്തിലെ ഹീറോകള്‍. അഭിമുഖത്തില്‍ സായികുമാര്‍ പറയുന്നു.
