Connect with us

സായി വിളിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്, ഭാഗ്യലക്ഷ്മിയോടുള്ള വിരോധം വെച്ച് അവരെ കോർണർ ചെയ്തു ഫിറോസ്ഖാൻ സംസാരിച്ചു; വീണ്ടും അശ്വതി

Malayalam

സായി വിളിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്, ഭാഗ്യലക്ഷ്മിയോടുള്ള വിരോധം വെച്ച് അവരെ കോർണർ ചെയ്തു ഫിറോസ്ഖാൻ സംസാരിച്ചു; വീണ്ടും അശ്വതി

സായി വിളിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്, ഭാഗ്യലക്ഷ്മിയോടുള്ള വിരോധം വെച്ച് അവരെ കോർണർ ചെയ്തു ഫിറോസ്ഖാൻ സംസാരിച്ചു; വീണ്ടും അശ്വതി

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഇതുവരെ കണ്ടതിൽ ഏറ്റവും ഉദ്വേഗം നിറഞ്ഞ മുഹൂർത്തങ്ങളിലൂടെയാണ് ബിഗ് ബോസ് സീസൺ മൂന്ന് കടന്നുപോയത്. ടാസ്‌ക്കുകള്‍ വരെ വ്യക്തിപരമായെടുക്കുന്നതും വഴക്കും തര്‍ക്കവും കൈയ്യാങ്കളിയിലേക്ക് വരെ നീങ്ങുന്നതുമാണ് കഴിഞ്ഞ ദിവസം കണ്ടത്. ഓരോ എപ്പിസോഡിനെയും വിലയിരുത്തികൊണ്ട് അഭിനേത്രിയായ അശ്വതി എത്താറുണ്ട്. ഇപ്പോൾ ഇതാ പുതിയൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയായ അശ്വതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

അങ്ങനെ ലക്ഷ്യറി ടാസ്ക് ഗുദാ ഹവാ. എന്തൊക്കെ മേളമാരുന്നു. ങ്ഹാ ഇനി വീക്കൻഡിൽ ലാലേട്ടന്റെ കൈയിന്നു ഭേഷാ അങ്ങട് മേടിച്ചോളുക. സായി എന്താണേലും ഓപ്പോസിറ്റ് ടീമിനെ തളർത്താൻ വേണ്ടി ആണേലും വിളിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റാണ്. അതൊരിക്കലും ഉൾക്കൊള്ളാൻ കഴിയാത്തത് ആണ്. വളരെ മോശം, അവരൊരു സ്ത്രീ ആണെന്ന പരിഗണന ഒട്ടുമേ ഇല്ലാതെ ആയിരുന്നു മോശമായി ഓരോന്ന് വിളിച്ച് പറഞ്ഞത്. മണിക്കുട്ടൻ ആൻഡ് അനൂപ് ഇന്ന് അടിപൊളി ആയിരുന്നുവെന്നും അശ്വതി പറയുന്നു.

ഭാഗ്യ ചേച്ചി കിച്ചൻ ടീമിന്റെ ഭാഗം ആയത്കൊണ്ട് ഫുഡ്‌ എങ്ങനെ ഈ ഒരാഴ്ച കൊണ്ടുപോകുമെന്ന് ടെൻഷൻ അടിച്ചു മാത്രമല്ല അവിടെ വേറാരും സജ്‌നയെ സായി ഫിസിക്കലി ഉപദ്രവിച്ചത് തെറ്റാണെന്നു പറഞ്ഞു വിലപിക്കുന്നതായി കണ്ടില്ല. തൊട്ടിരുന്ന സൂര്യപോലും തലയാട്ടി കൊണ്ടിരുന്നതായിട്ടാണ് ഞാൻ കണ്ടത്. ഭാഗ്യലക്ഷ്മി എന്ന വ്യക്തിയോട് ഉള്ള വിരോധം വെച്ചു അവരെ കോർണർ ചെയ്തു ഫിറോസ്ഖാൻ സംസാരിച്ചപോലെ തോന്നി. സൂര്യ സജീവമായി എല്ലാ ഇടത്തും വന്ന് ബെർതെ നിക്കാനും ഒറ്റയ്ക്ക് കണ്ണാടി നോക്കി സംസാരിക്കാനും തുടങ്ങി. പിന്നെ മിഷേൽ ആ വീട്ടിന്നു എല്ലാം കണ്ട് മടുത്തു ഇറങ്ങി പോയെന്ന് തോന്നുന്നു. ഇപ്പൊ സംഭവം അടിപൊളിയായി തുടങ്ങിയെന്നാണ് അശ്വതിയുടെ അഭിപ്രായം.

മറ്റൊരു അപേക്ഷയും അശ്വതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങളോട്.. ഞാൻ എഴുതുന്ന വാക്കുകളെ ദയവുചെയ്ത് വളച്ചൊടിക്കരുത്. ഒന്നാമത് ഇവിടെ കുടുംബമായി വിദേശത്തു ആയതിനാൽ നാട്ടുഭാഷയിൽ പറഞ്ഞാൽ “ഒരു പണീമില്ലാതെ കുത്തി ഇരിക്കുന്നത്കൊണ്ട്” എന്റെ ഒരു നേരമ്പോക്കിന് മാത്രം കുത്തിക്കുറിക്കുന്നതാണ് ഇത്. അല്ലാതെ എന്നെ സ്നേഹിക്കുന്നവർ എന്റെ പോസ്റ്റുകൾക്ക്‌ താഴെ കമെന്റ് ഇടുന്നപോലെ അതിൽ പങ്കെടുക്കാൻ വേണ്ടിയൊന്നുമല്ല എന്ന് താഴ്മയായി അപേക്ഷിക്കുന്നുവെന്നുമായിരുന്നു അശ്വതി പറഞ്ഞത്

More in Malayalam

Trending

Recent

To Top