Malayalam
കണ്‍ഫെഷന്‍ റൂമില്‍ നിറകണ്ണുകളുമായി ഭാഗ്യലക്ഷ്മി; ബിഗ്ബോസ് ഹൗസിലെ ജീവിതെ പകുതി വഴിയ്ക്ക് നില്‍ക്കുമോ?
കണ്‍ഫെഷന്‍ റൂമില്‍ നിറകണ്ണുകളുമായി ഭാഗ്യലക്ഷ്മി; ബിഗ്ബോസ് ഹൗസിലെ ജീവിതെ പകുതി വഴിയ്ക്ക് നില്‍ക്കുമോ?
മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിയാലിറ്റി ഷോയാണ് ബിഗ്ബോസ് സീസണ്3. ആദ്യത്തെ രണ്ട് സീസണുകള്‍ക്കും ലഭിച്ചതിന്റെ ഇരട്ടി സ്വീകാര്യതയാണ് ഷോയ്ക്ക് ലഭിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. ബിഗ് ബോസ് സീസണ് 3 ആരംഭിച്ചിട്ട് മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഒട്ടനവധി രംഗങ്ങള്‍ക്കാണ് പ്രേക്ഷകര്‍ സാക്ഷ്യം വഹിക്കുന്നത്. സ്ക്രീനില്‍ മാത്രം അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ മാത്രം കണ്ടിട്ടുള്ള നിരവധി ആളുകള്‍ ആണ് ഇത്തവണത്തെ ബിഗ് ബോസില്‍ എത്തിയത്. അത്തരം വ്യക്തികളെ അടുത്തറിയാനും, അവര്‍ എങ്ങിനെയുളളവര് ആണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്ന് മനസിലാക്കാനുമായി ലഭിച്ച നല്ലൊരു അവസരം കൂടിയാണ് ബിഗ് ബോസ് ഷോ.
ആദ്യദിനങ്ങളില്‍ വളരെ ശാന്തപ്രകൃതക്കാര് ആയിരുന്നവര്‍ ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മറ്റൊരു തലത്തില്‍ ആണ് പ്രേക്ഷകര്‍ അവരെ കണ്ടത്. ഇത്തവണത്തെ സീസണില്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മുഖം ആണ് ഭാഗ്യലക്ഷ്മിയുടേത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ കൂടിയും, സ്ത്രീ ശാക്തീകരണത്തിലൂടെയും ഭാഗ്യലക്ഷ്മിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാം. എന്നാല്‍ വ്യക്തി ജീവിതത്തതില്‍ അവര്‍ എങ്ങിനെയാണ് എന്ന് അധികമാര്‍ക്കും അറിവുള്ള കാര്യം ആയിരുന്നില്ല. ഇപ്പോള്‍ ഭാഗ്യലക്ഷ്മിയെ അടുത്തറിയാനുള്ള അവസരം ആണ് ബിഗ് ബോസ് വീട് ഒരുക്കിയിരിക്കുന്നത്.
പലപ്പോഴും ബോള്‍ഡ് ആയി മാത്രം വീടിനുള്ളില്‍ കഴിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിറകണ്ണുകളോടെ കണ്‍ഫെഷന്‍ റൂമില്‍ ഇരിക്കുന്ന ഭാഗ്യലക്ഷ്മിയുടെ വീഡിയോ ഇതിനകം തന്നെ വൈറല്‍ ആയി മാറിയിട്ടുണ്ട്. ‘ഈ മുഖം ഇങ്ങിനെ ആരും കാണരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എനിക്ക് ഭക്ഷണം സ്നേഹം ആണ്. ഇപ്പോള്‍ അത് എനിക്ക് ഇല്ലെന്നു തോന്നുന്നു. എനിക്ക് ഗെയിം കളിയ്ക്കാന്‍ അറിയില്ല. ഗെയിം കളിയ്ക്കാന്‍ അറിയാത്തവര്‍ ഇവിടെ നിക്കരുത്.’, എന്നാണ് ഭാഗ്യലക്ഷ്മി ബിഗ് ബോസിനോടായി പറയുന്നത്. ഈ പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ താരത്തിന് കഴിയുമോ എന്ന ആകാംക്ഷയില്‍ ആണ് ഇപ്പോള്‍ ബിഗ് ബോസ് പ്രേമികള്‍.
ഈ ആഴ്ചത്തെ ക്യാപ്റ്റനായ മണിക്കുട്ടന്റെ പിറന്നാള്‍ ആഘോഷമായിരുന്നു കഴിഞ്ഞ ദിവസം ബിബി വീട്ടില്‍ പതിനാറാം ദിനത്തിലെ പ്രധാന സംഭവം.സ്റ്റോര്‍ റൂമില്‍ വന്ന കേക്കുമായി റിതുവെത്തി. എല്ലാവരും ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷമായിരുന്നു പിന്നീട് നടന്നത്. സന്തോഷ ജന്മദിനം പാടി ഏവരും മണിക്കുട്ടന് ആശംസകള്‍ നേര്‍ന്നു. അതിനിടയില്‍ മണിക്കുട്ടന്റെ അപ്പനും അമ്മയും ബന്ധുക്കളും ആശംസയറിയിക്കുന്ന സര്‍പ്രൈസ് വീഡിയോ ബിബി വീട്ടിനുള്ളില്‍ കാണിച്ചു. ലോകത്തുള്ള എല്ലാ മലയാളികളും തന്റെ ഈ ബെര്‍ത്ത് ഡേ ആഘോഷിക്കാന്‍ ഒപ്പമുണ്ടായല്ലോ എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും മണിക്കുട്ടന് പറഞ്ഞിരുന്നു.
