Connect with us

ആ നടനില്‍ നിന്നും ഒരുപാട് പഠിച്ചു, ജയറാം നല്ലൊരു സുഹൃത്താണ്; സിനിമയില്‍ നിന്നും വിട്ട് നിന്ന 25 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കിട്ട് സുനിത

Malayalam

ആ നടനില്‍ നിന്നും ഒരുപാട് പഠിച്ചു, ജയറാം നല്ലൊരു സുഹൃത്താണ്; സിനിമയില്‍ നിന്നും വിട്ട് നിന്ന 25 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കിട്ട് സുനിത

ആ നടനില്‍ നിന്നും ഒരുപാട് പഠിച്ചു, ജയറാം നല്ലൊരു സുഹൃത്താണ്; സിനിമയില്‍ നിന്നും വിട്ട് നിന്ന 25 വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കിട്ട് സുനിത

തൊണ്ണൂറുകളില്‍ മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളായിരുന്നു സുനിത. നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ച സുനിത ‘കളിവീട് എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് വിവാഹത്തോട് കൂടി സിനിമയില്‍ നിന്ന് അകലുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ ജീവിക്കുന്ന സുനിത, അമേരിക്കയിലെ സൗത്ത് കരോലിനയില്‍ നൃത്ത്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന നൃത്ത വിദ്യാലയം നടത്തുകയാണ്.

സിനിമയില്‍ നടന്‍ ജയറാം തന്റെ നല്ലൊരു സുഹൃത്താണെന്നും സിനിമയിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ തന്നെ സഹായിച്ചത് അദ്ദേഹമാണെന്നുമാണ് സുനിത പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം തന്റെ സിനിമാ ഓര്‍മ്മകള്‍ പങ്കുവെച്ചത്. സിനിമയില്‍ തനിക്ക് അന്നും ഇന്നും നടി ചിത്രയുമായി നല്ല അടുപ്പമുണ്ട്. പിന്നെ മേനക, നളിനി, സുചിത്ര.. ഇവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളായിട്ടുണ്ട്. തുടക്കകാലത്ത് മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും സുനിത പറഞ്ഞു. മമ്മൂക്ക വളരെ പ്രൊഫഷണലാണ്. മോഹന്‍ലാല്‍ സൗമ്യനാണ്. വാം പേഴ്‌സണാലിറ്റി. മറ്റുള്ളവരെ എങ്ങനെ കെയര്‍ ചെയ്യണമെന്ന് പഠിപ്പിച്ചത് സുരേഷ് ഗോപിയാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഓര്‍മകള്‍ ഒരു സിനിമാറീല്‍ പോലെ 25 വര്‍ഷം കറങ്ങിപ്പോയി. സുനിത സിനിമ വിട്ടിട്ട് 25 വര്‍ഷമാകുന്നു. ‘കളിവീട് എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അപ്പോഴൊക്കെ കല്യാണം കഴിക്കാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ജീവിതം പുതിയോരു തലത്തിലേക്ക് കടക്കാന്‍ പോകുന്നതിന്റെ ത്രില്‍. സിനിമയും രാജും എന്റെ ജീവിതത്തിലേക്ക്് കടന്നു വരുന്നത് ഒരേ സമയത്താണ്. അദ്ദേഹത്തിന്റെ അമ്മ എന്റെ മ്യൂസിക് ടീച്ചറായിരുന്നു. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ സമ്മതിക്കുകയും ചെയ്തു. സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ പോലെ രാജിന് ഞാനൊരു പാവവും ലോലയുമായ ഭാര്യയാണ്..’സുനിത പറയുന്നു.

അമേരിക്കന്‍ ജീവിതം അവരെ നന്നായി പാകപ്പെടുത്തിയിരിക്കുന്നു. ‘ യു.എസില്‍ സെറ്റിലായപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് സ്‌കൂള്‍ തുടങ്ങി. നൃത്ത്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ്. വഴുവൂര്‍ സ്‌റ്റൈലിലുള്ള ഭരതനാട്യമാണ് ഞാന്‍ പഠിപ്പിക്കുന്നത്. നാല് വയസ്സുമുതല്‍ 68 വയസ്സുവരെയുള്ളവര്‍ എന്റെ വിദ്യാര്‍ത്ഥികളാണ്. ഭംഗിയായി നൃത്തം ചെയ്യണമെന്നുള്ളതുകൊണ്ട് ഫിറ്റ്നസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്.’ നൃത്തത്തിലേക്ക് ചാഞ്ഞ മനസ്സിനെ സുനിത വെളിപ്പെടുത്തി.

More in Malayalam

Trending

Recent

To Top