Connect with us

അന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം ഇത് തന്നെ; എന്നാലും ജോര്‍ജുകുട്ടീ… അറം പറ്റിയവാക്ക് ആയിപ്പോയല്ലോ എന്ന് സോഷ്യല്‍ മീഡിയ

Malayalam

അന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം ഇത് തന്നെ; എന്നാലും ജോര്‍ജുകുട്ടീ… അറം പറ്റിയവാക്ക് ആയിപ്പോയല്ലോ എന്ന് സോഷ്യല്‍ മീഡിയ

അന്ന് പറഞ്ഞ് മമ്മൂട്ടി ചിത്രം ഇത് തന്നെ; എന്നാലും ജോര്‍ജുകുട്ടീ… അറം പറ്റിയവാക്ക് ആയിപ്പോയല്ലോ എന്ന് സോഷ്യല്‍ മീഡിയ

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ആന്റണി സംവിധാനം ചെയ്ത പുതിയ ചിത്രം പ്രീസ്റ്റിന്റെ റിലീസ് മാറ്റി വെച്ചു. മാര്‍ച്ച് 4 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ആയതോടെയാണ് മാറ്റിയത്. ഇതിന് പിന്നാലെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദൃശ്യം 2 വിലെ ജോര്‍ജ് കുട്ടിയുടെ വാക്കുകള്‍ അറം പറ്റിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ചിത്രത്തിന്റെ തുടക്കത്തില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം റിലീസിന്റെ രണ്ട് ദിവസം മുമ്പ് റിലീസ് മാറ്റുകയായിരുന്നു. ദൃശ്യം 2 വില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജു കുട്ടിയെ സ്‌ക്രീനില്‍ ആദ്യം കാണിക്കുമ്പോള്‍ ഒരു ഫോണ്‍ കോളിലൂടെ ആന്റോ ജോസഫും എത്തുന്നുണ്ട്.തിയറ്റര്‍ ഉടമയായ ജോര്‍ജ്ജുകുട്ടിയോട് ഒരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വച്ചെന്നാണ് നിര്‍മാതാവായ ആന്റോ ജോസഫ് അറിയിക്കുന്നത്. നല്ല ഇനീഷ്യല്‍ കളക്ഷന്‍ ലഭിക്കേണ്ട സിനിമയായിരുന്നെന്നും ജോര്‍ജ്കുട്ടി ചിത്രത്തില്‍ പറയുന്നുണ്ട്.

ഇപ്പോള്‍ സിനിമയിലെ ഡയലോഗ് പോലെ തന്നെ റിലീസിന്റെ രണ്ട് ദിവസം മുമ്പ് പ്രീസ്റ്റ് റിലീസ് മാറ്റുകയാണ്. തിയേറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് ഉള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചതോടെയാണ് ചിത്രം ഉടനെ റിലീസ് ചെയ്യേണ്ടന്ന് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോയും സെക്കന്റ് ഷോയില്ലാതെ കേരളത്തിലോ പുറത്തോ റിലീസ് ചെയ്യാനാകില്ലെന്ന് പറഞ്ഞിരുന്നു.

തിയേറ്ററില്‍ കാണേണ്ട സിനിമ എന്ന നിലയിലാണ് പ്രീസ്റ്റ് പ്ലാന്‍ ചെയ്തതെന്നും കൊറോണ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും ഈ ചിത്രം പൂര്‍ത്തികരിക്കാനായത് രണ്ട് നിര്‍മ്മാതാക്കള്‍ ഒപ്പം നിന്നതുകൊണ്ടാണെന്നും ജോഫിന്‍ പറഞ്ഞിരുന്നു. മാര്‍ച്ച് നാലിനായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.

മമ്മൂട്ടിയും മഞ്ജുവാര്യരും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നിഖില വിമല്‍, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇല്ലുമിനേഷന്‍സ് പ്രസന്‍സിന്റെയും ബാനറില്‍ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി .എന്‍ ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

More in Malayalam

Trending

Recent

To Top