Connect with us

‘മനോഹരമായ ഒന്നിന്റെ തുടക്കം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്‌നയും സജിനും

Malayalam

‘മനോഹരമായ ഒന്നിന്റെ തുടക്കം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്‌നയും സജിനും

‘മനോഹരമായ ഒന്നിന്റെ തുടക്കം’ ചിത്രങ്ങള്‍ പങ്കുവെച്ച് ഷഫ്‌നയും സജിനും

ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലൂടെ കുട്ടിത്താരമായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന നടിയാണ് ഷഫ്‌ന. കഥ പറയുമ്പോള്‍ എന്ന സിനിമയിലും ശ്രീനിവാസന്റെ മകളായി ഷഫ്‌ന വേഷമിട്ട് ശ്രദ്ധേയയായി. ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയില്‍ ഫഹദിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയായായും തിളങ്ങിയ ഷഫ്‌നയ്ക്ക് മിനിസ്‌ക്രീനിലും ആരാധകര്‍ ഏറെയാണ്. ഇന്‍സ്റ്റയിലും ഫേസ് ബുക്കിലും സജീവമായ ഷഫ്ന സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും പങ്ക് വയ്ക്കുക പതിവാണ്. ഒപ്പം സുഹൃത്തുകള്‍ക്ക് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഷഫ്നയുടെ ഏതൊരു പോസ്റ്റും വൈറല്‍ ആകാറും ഉണ്ട്.

ഇപ്പോഴിതാ ഷഫ്‌നയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഷഫ്‌ന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള ഷഫ്‌നയുടെ ഫോട്ടോയാണ് ഇത്. മനോഹരമായ ഒന്നിന്റെ തുടക്കം എന്നാണ് ഷഫ്‌ന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. എന്താണ് സന്തോഷവാര്‍ത്ത എന്നാണ് പലരും ചോദിക്കുന്നത്. ഷഫ്‌ന തന്നെ ഷെയര്‍ ചെയ്ത ഫോട്ടോയില്‍ എന്താണ് കാര്യം എന്ന് എഴുതിയിട്ടില്ല. സജിന് ജന്മദിന ആശംസയുമായി ഷഫ്‌ന എഴുതിയ ഒരു കുറിപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു.

നിങ്ങള്‍ക്കൊപ്പമുള്ള ഞാനാണ്  ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തി. നമ്മള്‍ ഏറ്റവും ധനികരായ ആളുകളല്ല. സമ്പത്തില്‍ നമുക്ക് നമ്മുടേതായ കുറവുണ്ടാകും. പക്ഷേ നമ്മള്‍ നമ്മുടേതായ സന്തോഷം കണ്ടെത്തുന്നു. ആതാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന ഏറ്റവും വലിയ ആഢംബരം. നിങ്ങള്‍ എന്നെ ഒരു മികച്ച വ്യക്തിയാക്കി. നിങ്ങള്‍ ആണ് എന്റെ എല്ലാം. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ഇക്ക. നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ എന്നാണ് ഷഫ്‌ന എഴുതിയിരുന്നത്.

സജിന്‍, ശിവയായി മിനി സ്‌ക്രീനിലേക്ക് ചുവട് വച്ചപ്പോള്‍ അധികം ആര്‍ക്കും അറിയാത്ത രഹസ്യമായിരുന്നു, സജിന്‍ ഷഫ്നയുടെ ഭര്‍ത്താവ് ആണെന്നുള്ളത്. അടുത്തിടയ്ക്കാണ് ഇരുവരും തമ്മിലുള്ള ബന്ധം മിക്ക പ്രേക്ഷകരും അറിയുന്നത്. 2013 ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. രണ്ടു പേരും രണ്ടു മതം, വീട്ടുകാര്‍ സമ്മതിക്കില്ലെന്നുറപ്പ്. ഈ ഇഷ്ടം അധികകാലം നീളില്ല. കല്യാണം നടക്കില്ല എന്നൊക്കെ എല്ലാവരും പറഞ്ഞിട്ടും ഇരുവരും ഒന്നായി.’പിരിയാന്‍ വയ്യ എന്നു തോന്നിയപ്പോള്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുക ആയിരുന്നതായി ഷഫ്ന മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top