Malayalam
33 വര്‍ഷമായി സിനിമ സംവിധാനം ചെയ്യുന്നില്ല; ഇലക്ഷനില്‍ മത്സരിക്കുന്നതിനെ കുറിച്ച് രഞ്ജിത്ത്
33 വര്‍ഷമായി സിനിമ സംവിധാനം ചെയ്യുന്നില്ല; ഇലക്ഷനില്‍ മത്സരിക്കുന്നതിനെ കുറിച്ച് രഞ്ജിത്ത്
Published on
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സംവിധായകന് രഞ്ജിത്ത്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മത്സരിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്.
സിനിമയാണ് കര്‍മ്മ മേഖലയെങ്കിലും സിനിമയില്‍ കഴിഞ്ഞ 33 വര്‍ഷമായി സിനിമകള്‍ സംവിധാനം ചെയ്യുന്നില്ലെന്നും സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടെതെന്നും രഞ്ജിത്ത് പറഞ്ഞു.
നിലവിലെ കോഴിക്കോട് നോര്‍ത്തിലെ സിപിഐഎം എംഎല്‍എയായ എ പ്രദീപിനെയും രഞ്ജിത്ത് അഭിനന്ദിച്ചു.’15 വര്‍ഷമായി മികച്ച പ്രവര്‍ത്തനത്തിലൂടെ മണ്ഡലം സുരക്ഷിതമായി പ്രദീപ് നിലനിര്‍ത്തി.
പ്രദീപിനെ പോലെയൊരു പ്രാപ്തനായ എംഎല്‍എയെ കിട്ടാന്‍ പ്രയാസമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്.
Continue Reading
You may also like...
Related Topics:renjith
