Connect with us

ദൃശ്യം 2വിൽ വലിയൊരു കൈ പിഴ, ജോർജ് കുട്ടിയെ കുടുക്കാൻ അത് മതി ! ഡിഎൻ എ കുരുക്ക് ഹമ്പമ്പോ അപാരം

Malayalam

ദൃശ്യം 2വിൽ വലിയൊരു കൈ പിഴ, ജോർജ് കുട്ടിയെ കുടുക്കാൻ അത് മതി ! ഡിഎൻ എ കുരുക്ക് ഹമ്പമ്പോ അപാരം

ദൃശ്യം 2വിൽ വലിയൊരു കൈ പിഴ, ജോർജ് കുട്ടിയെ കുടുക്കാൻ അത് മതി ! ഡിഎൻ എ കുരുക്ക് ഹമ്പമ്പോ അപാരം

മോഹൻലാൽ നായകനായ ദൃശ്യം 2 ഒടിടി പ്ലാറ്റ്ഫോമിൽ കണ്ടവരെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞത്: ‘ഇതൊന്നു തിയറ്ററിൽ കാണാൻ കഴിഞ്ഞെങ്കിൽ’…എന്നാണ്. ചെറിയ സ്ക്രീനിലേക്ക് കാഴ്ചയെ ഒതുക്കിയ കോവിഡിന് മുന്നിൽ സുല്ലിട്ടു നിൽക്കുകയാണ് സിനിമാ പ്രേക്ഷകർ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്.

ദൃശ്യം സിനിമകള്‍ കണ്ടവരെല്ലാം ജോര്‍ജ് കുട്ടിയെന്ന സാധാരണക്കാരന്റെ അസാധാരണ ക്രിമിനല്‍ ബുദ്ധി കണ്ട് ഞെട്ടിയിട്ടുണ്ടാവും. പൊലീസുകാര്‍ ‘ക്ലാസിക്കല്‍ ക്രിമിനല്‍’ എന്ന് വിശേഷിപ്പിച്ച ജോര്‍ജ് കുട്ടിക്ക് ദൃശ്യത്തിന്റെ രണ്ടാം പതിപ്പില്‍ ഒരു കൈപ്പിഴ സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ ദൃശ്യത്തിന്റെ മൂന്നാം പതിപ്പില്‍ ജോര്‍ജ് കുട്ടിയെ തടവിലാക്കാന്‍ മാത്രം ശേഷിയുള്ള ഒരു പിഴ.

ദൃശ്യം സിനിമകളില്‍ സ്വന്തം ഭാര്യക്ക് പോലും ഉള്‍ക്കൊള്ളാനാവാത്ത വിധം സാത്വികനായ ആളായാണ് സിദ്ധീക്ക് അവതരിപ്പിച്ച പ്രഭാകറിന്റെ കഥാപാത്രത്തെ കാണിക്കുന്നത്. പ്രഭാകറിന്റെ അപേക്ഷയെ തുടര്‍ന്നാണ് ജോര്‍ജ് കുട്ടി കൊല്ലപ്പെട്ട വരുണിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പ്രഭാകറിനും ഗീത പ്രഭാകറിനും അയച്ചുകൊടുക്കുന്നതും. പഞ്ചപാവത്തെ പോലെ നടിക്കുന്ന പ്രഭാകറിന്റെ കൂര്‍മ ബുദ്ധിയില്‍ ജോര്‍ജ് കുട്ടിയെ കുടുക്കാന്‍ ചെയ്തതല്ല ഈ ചിതാഭസ്മ നാടകമെന്ന് വേണമെങ്കിൽ സംശയിക്കാം

മനുഷ്യനെ സംസ്‌ക്കരിച്ച ചാരത്തില്‍ നിന്നു ഡിഎന്‍എ ലഭിക്കാന്‍ സാധ്യതയുണ്ടോ? എന്ന ചോദ്യം ശാസ്ത്രത്തോട് ചോദിച്ചാല്‍ അതിന് സാധ്യതയുണ്ടെന്ന് തന്നെയാണ് ഉത്തരം. മരണശേഷവും ജീവികളുടെ ഭൗതികാവശിഷ്ടങ്ങളില്‍ ദീര്‍ഘകാലം ഡിഎന്‍എ നിലനില്‍ക്കും. മരിച്ചയാളുടെ ഭൗതികാവശിഷ്ടങ്ങളില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനാകും. എന്നാല്‍ ഇതിനര്‍ഥം ഭൗതികാവശിഷ്ടങ്ങളില്‍ നിന്നു അനന്തകാലത്തേക്ക് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാമെന്നല്ല. ഭൗതികശരീരം ജീര്‍ണിച്ചു തുടങ്ങുന്നതിനനുസരിച്ച് ഡിഎന്‍എ ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. അതേസമയം ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ച മനുഷ്യന്റെ ഭൗതിക ശരീരത്തില്‍ നിന്നുള്ള ഡിഎന്‍എ വരെ ഇതുവരെ ശാസ്ത്രലോകം വിജയകരമായി വേര്‍തിരിച്ചെടുത്തിട്ടുമുണ്ട്. മനുഷ്യന്റെ ഭൗതികശരീരം തീയില്‍ സംസ്‌ക്കരിച്ചാലും എല്ലുകളും പല്ലുകളും പൂര്‍ണമായി നശിക്കണമെന്നില്ല. ഈ സാധ്യതയാണ് ചാരത്തിലെ എല്ലുകളുടേയും പല്ലുകളുടേയും ഭാഗങ്ങളില്‍ നിന്നുപോലും ഡിഎന്‍എ പരിശോധന സാധ്യമാക്കുന്നത്.

ചാരത്തില്‍ നിന്നും ഡിഎന്‍എ ലഭിക്കുന്ന സ്ഥിതിയ്ക്ക് ജോർജ് കുട്ടിക്ക് കൈപ്പിഴ സംഭവിച്ചോ എന്ന് ഇനി കണ്ടറിയണം

ഏഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യത്തിന്‌റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ എത്തിയത്.. ഫെബ്രുവരി 19ന് റിലീസ് ചെയ്ത രണ്ടാം ഭാഗം ആദ്യ ദിവസം തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ആമസോണ്‍ പ്രൈം വഴി എത്തിയ ത്രില്ലര്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ അടക്കം ഏറ്റെടുത്തു.ഇപ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർച്ചയായിട്ടാണ് ദൃശ്യം 2 ഒരുങ്ങിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ, സിദ്ദിഖ്, ആശ ശരത് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളും ഉണ്ട്. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ദൃശ്യം 2വിന് പിന്നാലെ തെലുങ്കില്‍ റീമേക്ക് ചിത്രം ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് സംവിധായകന്‍, മാര്‍ച്ചില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ താര വെങ്കിടേഷാണ് ദൃശ്യം 2 തെലുങ്ക് പതിപ്പില്‍ വീണ്ടും നായകവേഷത്തില്‍ എത്തുന്നത്.

More in Malayalam

Trending

Recent

To Top