Actor
ദു രഭിമാനക്കൊ ലകളെ ന്യായീകരിച്ചിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു; രഞ്ജിത്ത്
ദു രഭിമാനക്കൊ ലകളെ ന്യായീകരിച്ചിട്ടില്ല, വാക്കുകൾ വളച്ചൊടിച്ചു; രഞ്ജിത്ത്
രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതനാണ് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദു രഭിമാനക്കൊ ലയെ ന്യയീകരിച്ച് രഞ്ജിത്ത് സംസാരിച്ചിരുന്നത്. നടന്റെ വാക്കുകൾ വളരെപ്പെട്ടെന്നാണ് വൈറലായതും. വിമർശനങ്ങൾക്ക് വഴിതെളിച്ചതും.
എന്നാൽ ഇപ്പോഴിതാ ദു രഭിമാനക്കൊ ലകളെ ന്യായീകരിച്ചിട്ടില്ലെന്നും തന്റെ വാക്കുകൾ മാധ്യമങ്ങൾ ദു ർവ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് രഞ്ജിത്ത്. ദു രഭിമാനക്കൊ ലയെ എങ്ങനെയാണ് ഒരാൾക്ക് ന്യായീകരിക്കാൻ സാധിക്കുക. എന്റെ പേരിൽ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കരുത്. ഞാൻ ഒരുതരത്തിലുള്ള അ ക്രമങ്ങളെയും ന്യായീകരിക്കുന്ന വ്യക്തിയല്ല എന്നും രഞ്ജിത്ത് പറഞ്ഞു.
രഅഞജിത്തിന്റെ പുതിയ ചിത്രമായ കവുണ്ടംപാളയം എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേലത്തെ കരുപ്പൂരിലെ തിയേറ്ററിൽ റിലീസ് ചെയ്തതിന് ശേഷമായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്.
നടന‍്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയൂ, അവർക്ക് മാത്രമേ അത് മനസിലാകൂ. ഇപ്പോൾ ഒരു ബൈക്ക് മോഷണം പോയെന്ന് കരുതൂ, എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവരാണ് മാതാപിതാക്കൾ. അപ്പോൾ തീർച്ചയായും അവർ ദേ ഷ്യം പ്രകടിപ്പിക്കും. അത് അ ക്രമമല്ല. അവരോടുള്ള അവരുടെ കരുതൽ മാത്രമാണ് എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
പിന്നാലെ നടനെതിരെ കടുത്ത വിമർശനമാണ് ഉയർന്ന് വരുന്നത്. അ ക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇയാൾക്കെതിരെ പോലീസ് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇത് ആദ്യമായി അല്ല രഞ്ജിത്ത് വിവാദങ്ങളെ ക്ഷണിച്ച് വരുത്തുന്നത്.