Malayalam
ലോക്ക്ഡൗണില്‍ കസ്റ്റമേഴ്സ് കുറഞ്ഞു; അനുഭവം പങ്കുവെച്ച് രാകുല്‍ പ്രീത് സിംഗ്
ലോക്ക്ഡൗണില്‍ കസ്റ്റമേഴ്സ് കുറഞ്ഞു; അനുഭവം പങ്കുവെച്ച് രാകുല്‍ പ്രീത് സിംഗ്
കൊറോണ എന്ന മഹാമാരി ലോകത്തെയാകെ പിടിച്ചു കുലുക്കി. നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ലോകസാമ്പത്തിക രംഗത്തെ തന്നെ ഇത് ബാധിക്കുകയുണ്ടായി. ഇപ്പോഴിതാ ലോക്ക് ഡൗണ്‍ തന്നെ ബാധിച്ചതെങ്ങനെയെന്നും അതിന്റെ അനുഭവവും വിവരിക്കുകയാണ് തെന്നിന്ത്യന്‍ നടി രകുല്‍ പ്രീത് സിംഗ്.
തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള നടിയാണ് രാകുല്‍. പല മുന്‍നിര നായകന്മാരുടെ കൂടെയും താരം വേഷമിട്ടിട്ടുണ്ട്. ഒരു ഫിറ്റ്നസ് പ്രേമി കൂടിയാണ് രാകുല്‍. കഴിഞ്ഞ വര്‍ഷം തന്നെ ബിസിനസിന് ഉണ്ടായ തളര്‍ച്ച പങ്കിടുകയാണ് താരം.
ഹൈദരാബാദിലും വിശാഖപട്ടണത്തു്മായി രണ്ടു ജിം ഫ്രാന്ജൈസികള് താരത്തിന് ഉണ്ട്. കോവിഡ് തുടങ്ങിയതോടെ ജിമ്മിലേക്ക് കസ്റ്റമേഴ്സിന്റെ വരവ് നിലച്ചു. പിന്നാലെ, ഇവയെല്ലാം തന്നെ കഴിഞ്ഞവര്‍ഷം ഉണ്ടായ ലോക്കഡൗണില്‍ അടച്ചിടുകയുകയുണ്ടായി. ജീവനക്കാര്‍ക്ക് എല്ലാം ജോലി നഷ്ടപ്പെട്ടു.
ഒരു അഭിമുഖത്തിലാണ് താരം തന്റെ അനുഭവങ്ങള്‍ പങ്ക് വച്ചത്. എങ്കിലും എല്ലാമാസവും അവര്‍ക്ക് താന്‍ കൃത്യമായി ശമ്പളം നല്‍കിയിരുന്നതായി താരം പറയുകയുണ്ടായി. ഇപ്പോഴും പഴയ സ്ഥിതിയിലേക്ക് പൂര്‍ണ്ണമായി കാര്യങ്ങള്‍ എത്തിയിട്ടില്ല. എങ്കിലും ബിസിനസ് വീണ്ടും നല്ല രീതിയില്‍ മുന്നേറും എന്നാണ് തന്റെ പ്രതീക്ഷയെന്നും രകുല്‍ പങ്കുവച്ചു.
