Connect with us

സന്തോഷ വാര്‍ത്ത പങ്കിട്ട് മുകേഷും ദേവികയും; ആശംസകള്‍ അറിയിച്ച് ആരാധകര്‍

Malayalam

സന്തോഷ വാര്‍ത്ത പങ്കിട്ട് മുകേഷും ദേവികയും; ആശംസകള്‍ അറിയിച്ച് ആരാധകര്‍

സന്തോഷ വാര്‍ത്ത പങ്കിട്ട് മുകേഷും ദേവികയും; ആശംസകള്‍ അറിയിച്ച് ആരാധകര്‍

നിരവധിക്കാലമായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മുകേഷ്. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. ഇപ്പോഴും സിനിമയില്‍ സജീവമായ താരം 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. നാലു വയസ്സു മുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി.

ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് ഇവര്‍. പുതിയ ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ് ഈ ദമ്പതികള്‍. തിരുവനന്തപുരത്താണ് ഇരുവരും പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്. ട്രെഡീഷണല്‍ രൂപത്തില്‍ ഉള്ള അതിമനോഹരമായ വീടാണിത്. കേരള വാസ്തുശില്പം അനുസരിച്ചാണ് വീട് പണിഞ്ഞിരിക്കുന്നത്.

2002 ല്‍ ആയിരുന്നു ദേവിക രാജീവ് നായരെ വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം ബംഗ്ലൂരിലേക്ക് താമസവും മാറി. ഇരുവര്‍ക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്.എന്നാല്‍ രണ്ടുവര്‍ഷത്തില്‍ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി.തുടര്‍ന്ന് പാലക്കാട് രാമനാട്ടുകരയില്‍ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി.ആ സമയത്താണ് മുകേഷിന്റെ ആലോചന വരുന്നതും വിവാഹം കഴിക്കുന്നതും.

1982ല്‍ പുറത്തിറങ്ങിയ ബലൂണ്‍ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. 1989-ല്‍ സിദ്ദിക്ക് ലാല്‍ സംവിധാനം ചെയ്ത റാംജിറാവ് സ്പീക്കിങ് എന്ന ചിത്രമാണ് അദ്ദേഹത്തിന് ചലച്ചിത്രജീവിതത്തില്‍ വഴിത്തിരിവായത്. നെടുമുടി വേണു, ലിസ്സി, ജഗതിഷ് തുടങ്ങിയവരോടോത്ത് മുകേഷ് അഭിനയിച്ച മുത്താരംകുന്ന് പി ഓ എന്ന ചിത്രം വളരെ നല്ല പ്രശംസ പിടിച്ചു പറ്റി. 1990-ല്‍ മുകേഷ് നായകനായി പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രം കേരളത്തിലെ പ്രേക്ഷകര്‍ക്ക് ചിരിയുടെ ഒരു പുത്തന്‍ അനുഭവം പകര്‍ന്നു നല്‍കി. ഇതിന്റെ തുടര്‍ച്ചയായി ടൂ ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൌസ് ഇന്‍ എന്ന രണ്ടു ചിത്രങ്ങള്‍ കൂടി പുറത്തിറങ്ങി. 2016ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുകേഷ് വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്.

More in Malayalam

Trending

Recent

To Top