Malayalam
എല്ലാ കാര്യവും ഉമ്മച്ചിയ്ക്ക് അറിയാം ഇന്‍സ്‌പെയര്‍ ചെയ്തത് ആ നടി! മൈന്‍ഡ് കൈവിട്ട് പോകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍
എല്ലാ കാര്യവും ഉമ്മച്ചിയ്ക്ക് അറിയാം ഇന്‍സ്‌പെയര്‍ ചെയ്തത് ആ നടി! മൈന്‍ഡ് കൈവിട്ട് പോകാതിരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള സിനിമാ ലോകത്തില്‍ തന്റേതായ ഇടം നേടിയ താരമാണ് ഷെയിന്‍ നിഗം. മുന്‍നിര നായകന്മാരുടെ ഒപ്പം എത്താന്‍ ഈ യുവകലാകാരന് കഴിഞ്ഞു. നിരവധി വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പെട്ടു എങ്കിലും തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. പ്രമുഖ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ ഉണ്ടായ ട്രോളുകളെ കുറിച്ചും വിവാദങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ് താരം ഇപ്പോള്‍.
എനിക്ക് മനസിലായ കാര്യം അവര്‍ക്ക് മനസിലാകാത്തതിന് ഞാനെന്ത് ചെയ്യാനാണ്? അധികം ആരോടും മിണ്ടാത്ത ആളായിരുന്നു ഞാന്‍. ഒരാള്‍ വിളിച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പിന്നെ എന്ത് ചെയ്യും? പിടിച്ച് നില്‍ക്കാന്‍ വേണ്ടിയാണ് തനിക്ക് വേണ്ടി സംസാരിച്ചത് തുടങ്ങിയതെന്നും് ഷെയിന്‍ പറയുന്നു. ബേസിക്കലി നമ്മളെല്ലാവരും ഫ്രീഡത്തിന് വേണ്ടിയാണ് ജീവിക്കുന്നത്. വിശപ്പ് മാറ്റുകയാണ് എല്ലാവരുടെയും ലക്ഷ്യം. എനിക്ക് ടെന്‍ഷനില്ല. ലോകം ഇടിഞ്ഞ് വീണാലും ഞാന്‍ ഹാപ്പിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴൊന്നും ഒരു നടനാകുമെന്ന് സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചിട്ടില്ല. വാപ്പച്ചിയും സിനിമയില്‍ വലിയ തിരക്കുള്ള ആളായിരുന്നില്ല. പ്രപഞ്ചനാഥന്‍ സഹായിച്ചാണ് ഞാന്‍ നടനായത്. ഉള്ളിലെ ആഗ്രഹം സത്യമാണെങ്കില്‍ അത് വര്‍ക്കൗട്ടാകും. താന്‍ രഹസ്യങ്ങളൊന്നുമില്ലാത്ത ആളാണെന്നാണ് ഷെയിന്‍ പറയുന്നത്. എന്റെ എല്ലാ കാര്യവും ഉമ്മച്ചിക്കെങ്കിലും അറിയാം. എന്റെ ഇഷ്ടങ്ങളാണ് എന്റെ സിനിമകള്‍. അഭിനയത്തില്‍ നിന്നും വിലക്കിയാല്‍ ക്യാമറമാനാകന്‍ ആഗ്രഹമുണ്ട്. മ്യൂസിക് ചെയ്യാം. ഡയറക്ട് ചെയ്യാം. പ്രൊഡ്യൂസറുമാകാം എന്നതൊക്കെയാണ് ആഗ്രഹങ്ങള്‍.
തന്നെ കുറിച്ചുള്ള ട്രോളുകളെ കുറിച്ചും ഷെയിന്‍ മറുപടി പറയുന്നുണ്ട്. നാളെ എല്ലവരും അറിയും ഞാന്‍ പറഞ്ഞതാണ് ശരിയെന്ന്. പ്രകൃതിയാണ് സത്യം. പുലര്‍ച്ചെ രണ്ട് മണി വരെ അഭിനയിച്ചിട്ട് രാവിലെ എണീക്കുമ്പോള്‍ കേള്‍ക്കുന്നത് ആറ്റീറ്റിയൂഡ് മാറ്റാതെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്നാണ്. ചങ്ക് എടുത്ത് കാണിച്ചാലും സമ്മതിച്ച് തരാത്തവരോട് എന്ത് പറയാന്‍. എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നതാണ് ലഹരി. ജീവിതം ആണെന്റെ ഡ്രഗ്. അതിനപ്പുറം ഒന്നും ബാധിക്കുന്നില്ല. റെക്‌സേട്ടന്റെ പാട്ടുകളാണ് മറ്റൊരു ഡ്രഗ്. കൂടെ ആരൊക്കെ ഉണ്ടെങ്കിലും സ്വയം ആഗ്രഹിക്കുന്ന കാര്യം മാത്രമേ ഒരാള്‍ക്ക് ചെയ്യാന്‍ കഴിയൂ. ചുരുക്കം പറഞ്ഞാല്‍ ഉന്തി മല കയറ്റാന്‍ പറ്റില്ലെന്ന്. അതാണ് അടുത്തിടെ ഒരു ചടങ്ങില്‍ ഞാന്‍ എനിക്ക് തന്നെ നന്ദി പറഞ്ഞത്.
എപ്പോഴും എവിടെയുമല്ലാത്ത ആളാണ് ഞാന്‍. ഒരു പത്ത് വര്‍ഷം കഴിഞ്ഞാലും അപ്പോഴത്തെ മൊമന്റിലാകും ഞാന്‍ ഉണ്ടാവുക. കഥാപാത്രമായി മാറുന്ന പ്രശ്‌നം നേരത്തെ ഉണ്ടായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയൊക്കെ കുറേ നാള്‍ ഒപ്പമുണ്ടായിരുന്നു. ഇപ്പോള്‍ അത്ര ഇന്‍വോള്‍വ് ചെയ്യാതിരിക്കാനുള്ള ശ്രമത്തിലാണ്. അല്ലെങ്കില്‍ മൈന്‍ഡ് കൈവിട്ട് പോകും. തന്നെ ഇന്‍സ്‌പെയര്‍ ചെയ്ത നടി ഗൊള്‍ഷിഫ്‌തെ ഫറാനി എന്ന ഇറാനിയന്‍ നടിയാണ്. പേഷ്യന്‍സ് സിനിമയിലെ നായിക, മതനിയമം ലംഘിക്കുന്ന വസ്ത്രം ധരിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ ശിക്ഷ വിധിച്ചപ്പോള്‍ ന്യൂഡ് ഫോട്ടോഷൂട്ട് നടത്തിയിട്ട് അവര്‍ ഫ്രാന്‍സിലേക്ക് കുടിയേറി. ഇറാനിയന്‍ ചിത്രത്തില്‍ മാത്രം അഭിനയിച്ചിരുന്ന അവര്‍ പിന്നീട് ലോകമെമ്പാടുമുള്ള സിനിമകളില്‍ അഭിനയിച്ചുവെന്നും ഷെയിന്‍ പറഞ്ഞു.
