Malayalam
പ്രായം കൊണ്ടല്ല പക്വത; ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് അതിനു പൂര്‍ണ്ണത ഉണ്ടാകുന്നത്’, യഥാര്‍ത്ഥ ജീവിതത്തിലും ഊമ ആണോ എന്ന് പ്രേക്ഷകര്‍
പ്രായം കൊണ്ടല്ല പക്വത; ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് അതിനു പൂര്‍ണ്ണത ഉണ്ടാകുന്നത്’, യഥാര്‍ത്ഥ ജീവിതത്തിലും ഊമ ആണോ എന്ന് പ്രേക്ഷകര്‍
ഐശ്വര്യ റംസായ് എന്ന പേരിനേക്കാളും കല്യാണി എന്ന പേരില്‍ ആണ് മലയാളികള്‍ക്ക് ഈ നടിയെ പരിചയം. മൗനരാഗം പരമ്പരയില്‍ ഊമയായ പെണ്‍കുട്ടിയെ അവതരിപ്പിച്ചുകൊണ്ട് ആണ് മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഐശ്വര്യ സുപരിചിത ആകുന്നത്. അന്യഭാഷ നടി ആണെങ്കിലും, മലയാള മിനി സ്ക്രീന്‍ രംഗത്ത് തന്റേതായ ഇടം സ്ഥാപിച്ചെടുക്കാന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞു എന്നത് ആണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ ഐശ്വര്യ പങ്കിടുന്ന ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്.
ഐശ്വര്യയുടെ ഏറ്റവും പുതിയ ഒരു ചിത്രവും അതിനു നല്കിയ ക്യാപ്ഷനും ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. പ്രായം കൊണ്ടല്ല പക്വത; ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുമ്പോഴാണ് അതിനു പൂര്‍ണ്ണത ഉണ്ടാകുന്നത്’, എന്ന ക്യാപ്ഷ്യനോടെയാണ് ഐശ്വര്യ ചിത്രം പങ്ക് വച്ചത്. മണാലി ട്രിപ്പിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് ഐശ്വര്യ പങ്ക് വച്ചത്.ട്വിസ്റ്റുകള്‍ നിറച്ച എപ്പിസോഡുകള്‍ ആണ് ഇപ്പോള്‍ മൗനരാഗം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.കല്യാണിയുടെ പുത്തന്‍ ഭാവമാറ്റവും പരമ്പരക്ക് മോഡി കൂട്ടുന്നുണ്ട്. പരമ്പരയിലൂടെ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരര്‍ ആയ ജോഡികള്‍ ആണ് നലീഫും ഐശ്വര്യയും. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രി കണ്ട് പതിവുപോലെ ഇരുവരും പ്രേമത്തില്‍ ആണോ എന്നുള്ള സംശയവും ആരാധകര്‍ ഇരുവരോടും ചോദിച്ചിരുന്നു.
പരമ്പരയില്‍ കിരണ്‍ ആയി വേഷം ഇടുന്നതും അന്യഭാഷ നടന് തന്നെയാണ്. നലീഫ് ആണ് കിരണ്‍ ആയെത്തുന്നത്. ഇരുവരുടെയും സ്ക്രീനിലെ കെമിസ്ട്രികൊണ്ടുതന്നെ ഇവര്‍ ഇരുവരും ജീവിതത്തിലും പ്രണയത്തില്‍ ആണോ എന്നാ സംശയം ആരാധകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഐശ്വര്യ തന്റെ ഉറ്റ സുഹൃത്ത് ആണെന്ന് അടുത്തിടെ നലീഫ് തുറന്നുപറയുകയും ചെയ്തിരുന്നു. നിരവധി വീഡിയോകളിലൂടെ നലീഫും ഐശ്വര്യയും പ്രേക്ഷകര്‍ക്ക് മുന്പില് എത്താറുണ്ട്. പരമ്പരയില്‍ മിണ്ടാപ്രാണിയായി അത്യുഗ്രന്‍ പ്രകടനം കാഴ്ച വെക്കുന്ന ഐശ്വര്യ യഥാര്‍ത്ഥ ജീവിതത്തിലും ഊമ ആണോ എന്ന് നിരവധി പേര് ചോദിച്ചിരുന്നു. പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തുന്ന ബാലാജി സ്വന്തം യൂ ട്യൂബ് ചാനലിലൂടെയാണ് മൗനരാഗം ടീമിന്റെ വിശേഷങ്ങള്‍ പറയുന്നത്. മുമ്പും ടീമിന് ഒപ്പമുള്ള വിശേഷങ്ങളുമായി നടന് എത്തിയിട്ടുണ്ട്.
മേക്കപ്പില്ലാതെയുള്ള
താരങ്ങള്‍ എങ്ങിനെയാണ് യഥാര്‍ത്ഥ ജീവിതത്തില്‍ എന്നും ബാലാജി വീഡിയോയിലൂടെ
പറയുന്നു. ഒപ്പം കല്യാണിയുടെ കൂടെ ആണ് എപ്പോഴും നലീഫ് എന്നും തമാശ
രൂപത്തില്‍ ബാലാജി വ്യക്തമാക്കി. എന്നാല്‍ വീഡിയോയില്‍ ഉടനീളം കല്യാണി
ആംഗ്യഭാഷയില്‍ സംസാരിച്ചതോടെയാണ് ഐശ്വര്യ ശരിക്കും ഊമയാണോ എന്ന സംശയം
ചിലര്‍ പങ്കിടുന്നത്. ഈ കുട്ടി ശരിക്കും ഊമയാണോ എന്ന് ചിലര്‍
ചോദിക്കുമ്പോള്‍ അതെ എന്നാണ് ചിലരുടെ മറുപടി. എന്നാല്‍ സീരിയലിന്റെ
സസ്പെന്‍സ് പൊളിക്കാതിരിക്കാന്‍ വേണ്ടിയാണ് ഐശ്വര്യ ഇത്തരത്തില്‍ ഊമയായി
എത്തുന്നത് എന്നും വീഡിയോയില്‍ സംസാരിക്കാത്തത് എന്നും മറ്റു ചിലര്‍
പറയുന്നുണ്ട്. എന്തായാലും രസകരമായ മറ്റൊരു കാര്യം എന്താണ് എന്ന് വെച്ചാല്‍
ഐശ്വര്യ റിയല്‍ ലൈഫില്‍ ഊമ അല്ല എന്നുള്ളത് തന്നെ ആണ്. നേരത്തെ ഒരു
വിഡിയോയില്‍ സംസാരിക്കുന്നുണ്ട്.
