Connect with us

ജ്യോതിര്‍മയിക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ പുത്തന്‍ മാറ്റത്തിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ

Malayalam

ജ്യോതിര്‍മയിക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ പുത്തന്‍ മാറ്റത്തിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ

ജ്യോതിര്‍മയിക്ക് സംഭവിച്ചതെന്ത്? താരത്തിന്റെ പുത്തന്‍ മാറ്റത്തിന്റെ കാരണം തിരക്കി സോഷ്യല്‍ മീഡിയ

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിക്ക് പരിചിതമായ മുഖം ആണ് ജ്യോതിര്‍മയിയുടേത്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യം മൊട്ട അടിച്ച ചിത്രങ്ങള്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ എത്തിയത്. ഇപ്പോള്‍ നരച്ച ചുരുണ്ട മുടിയില്‍ ആണ് താരം പ്രത്യക്ഷപ്പെട്ടത്. കുറച്ച് നാള്‍ സിനിമയില്‍ നിന്നും വിട്ടു നിന്ന പ്രിയ താരത്തിന് എന്ത് പറ്റി എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍യ. സുരേഷ് ഗോപി ചിത്രമായ പൈലറ്റ് സില്‍ കൂടി ആണ് ജ്യോതിര്‍മയി അഭിനയ ലോകത്തിലേക്ക് എത്തുന്നത്. രണ്ടാം ചിത്രം ദിലീപും നവ്യ നായരും പ്രധാന വേഷത്തില്‍ എത്തിയ ഇഷ്ടത്തില്‍ കൂടി ആയിരുന്നു. അതില്‍ നവ്യയുടെ കൂട്ടുകാരിയുടെ വേഷത്തില്‍ ആണ് ജ്യോതിര്‍മയി എത്തിയത്. എന്നാല്‍ ജ്യോതിര്‍മയി കൂടുതല്‍ ശ്രദ്ധ നേടിയത് ദിലീപ് ചിത്രം മീശ മാധവനില്‍ കൂടി ആയിരുന്നു. ആദ്യ അര മണിക്കൂറില്‍ താഴെ മാത്രമെ താരം ഉണ്ടായിരുന്നുള്ളൂ എന്നിരുന്നാലും രണ്ടു ഗാനരംഗങ്ങള്‍ അടക്കം താരത്തിന് ചിത്രത്തില്‍ ഉണ്ടായിരുന്നു.

പ്രഭ എന്നായിയുന്നു മീശ മാധവനിലെ കഥാപാത്രതിന്റെ പേര്. അതിന് ശേഷം ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ ജ്യോതിര്‍മയിക്ക് കഴിഞ്ഞു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലും ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ സിനിമാ ലോകത്തു മുന്‍നിരയില്‍ നില്‍ക്കുമ്പോഴായിരുന്നു താരം വിവാഹിത ആകുന്നത്. തന്റെ ബാല്യകാല സുഹൃത്തായ നിഷാന്ദ് ഹരികുമാറുമായി പ്രണയത്തിലായ ജ്യോതിര്‍മയ് 2004ല്‍ വിവാഹിത ആവുകയായിരുന്നു. വിവാഹത്തിന് ശേഷവും അഭിനയം തുടര്‍ന്ന ജ്യോതി ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2011ല്‍ വിവാഹ മോചിതയായി. അതിനു ശേഷം 2015ല്‍ ജ്യോതി സംവിധായകന്‍ അമല്‍ നീരദിനെ വിവാഹ കഴിക്കുകയായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി അഭിനയിച്ചിരുന്നു. അങ്ങനെയാണ് ഇരുവരും അടുക്കുന്നതും വിവാഹം കഴിക്കുന്നതും.

വിവാഹം ശേഷം അഭിനയ രംഗത്തോട് വിടപറഞ്ഞ ജ്യോതിര്‍മയിയുടെ പൂര്‍ണമായും ക്യാമറക്ക് പിന്നിലേക്ക് മറയുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോലും ഇല്ലാത്ത താരം ഒരു അഭിമുഖത്തില്‍ പോലും പങ്കെടുത്തിട്ടില്ല. അമല്‍ നീരദിന്റെ ആദ്യ വിവാഹം ആയിരുന്നു അത്. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ചെറിയ ചടങ്ങായി ആണ് വിവാഹം നടത്തിയത്. ജ്യോതിര്‍മയിയുടെ ഇപ്പോഴത്തെ ഫോട്ടോ പുറത്തു വന്നപ്പോള്‍ തന്നെ  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. അമല്‍ നീരദ് സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം ഭീഷ് മയുടെ ലൊക്കേഷനില്‍ നടി നസ്രിയക്കൊപ്പം ഉള്ള ഒരു ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. തലമുടി ഒക്കെ നരച്ചു ക്രോപ്പ് ചെയ്ത അവസ്ഥയിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയെ കാണാനാകുന്നത്. ചിത്രത്തില്‍ ഉള്ളത് ജ്യോതിര്‍മയി ആണെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും സാധിച്ചിട്ടില്ല. സിനിമയില്‍ നിന്നും വിട്ടു നിന്നിട്ട് വര്‍ഷങ്ങള്‍ ഏറെ ആയെങ്കിലും മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഉള്ളത് പഴയ ജ്യോതിര്‍മയിയുടെ രൂപമാണ്.

More in Malayalam

Trending

Recent

To Top