Connect with us

തിരിച്ചുവരവിനൊരുങ്ങി ലിജോ മോള്‍ ജോസ്; അടുത്ത ചിത്രം തമിഴില്‍

Malayalam

തിരിച്ചുവരവിനൊരുങ്ങി ലിജോ മോള്‍ ജോസ്; അടുത്ത ചിത്രം തമിഴില്‍

തിരിച്ചുവരവിനൊരുങ്ങി ലിജോ മോള്‍ ജോസ്; അടുത്ത ചിത്രം തമിഴില്‍

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയാണ് ലിജോ മോള്‍ ജോസ്. മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രത്തെ ഏവരും ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ ഇപ്പോഴിതാ ഇടവേളക്കു ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് ലിജോ.

രസു രഞ്ജിത് സംവിധാനം ചെയ്യുന്ന തീതും നണ്ട്രും എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്.അപര്‍ണ ബാലമുരളിയാണ് മറ്റൊരു പ്രധാന താരം. മഹേഷിന്റെ പ്രതികാരത്തിനുശേഷം ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

കട്ടപ്പനയിലെ ഋതിക് റോഷന്‍, ഹണിബീ 2.5, പ്രേമസൂത്രം, സ്ട്രീറ്റ് ലൈറ്റ്‌സ്, ഒറ്റയ്‌ക്കൊരു കാവല്‍ എന്നിവയാണ് ലിജോയുടെ മറ്റു ചിത്രങ്ങള്‍ .പൂര്‍ണമായി ആക്ഷന്‍ ഗണത്തില്‍പ്പെടുന്നതാണ് തീതും നണ്ട്രും.

സംവിധായകന്‍ റസു തന്നെയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈസന്‍, ഇന്‍പ, സന്ദീപ്, കരുണാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സംഗീതം സി. സത്യ.

More in Malayalam

Trending

Recent

To Top