Malayalam
ഞങ്ങളുടെ ലൈഫാണ്; ആഘോഷത്തിന്റെ നിറവില്‍ ഉപ്പും മുളകും സെറ്റ്
ഞങ്ങളുടെ ലൈഫാണ്; ആഘോഷത്തിന്റെ നിറവില്‍ ഉപ്പും മുളകും സെറ്റ്
വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. വീട്ടിലെ അംഗങ്ങളെ പോലെ തന്നെയാണ് കുടുംബ പ്രേക്ഷകര്‍ പരമ്പരയിലെ താരങ്ങളെ സ്വീകരിച്ചത്. സ്വാഭാവിക അഭിനയം കൊണ്ടു വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറാന്‍ താരങ്ങള്‍ക്കായി. ഇപ്പോഴിതാ പരമ്പര അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് താരങ്ങള്‍. ഉപ്പും മുളകും ഇത്രയും കാലം നീളുമെന്ന് കരുതിയിരുന്നില്ലെന്നും പിന്തുണയിലും സ്വീകാര്യതയിലും ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. അഞ്ചാം വര്‍ഷത്തിലേക്ക് കടന്നതിന്റെ സന്തോഷം എല്ലാവരും ഒരുമിച്ച് ആഘോഷിച്ചിരുന്നു.
മുടിയനെ അവതരിപ്പിക്കുന്ന വിഷ്ണുവായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചെത്തിയത്. ബാലുവിന്റെ സഹോദരനായ സുരേന്ദ്രനും നീലുവിന്റെ സഹോദരനായ ശ്രീരാജുമൊക്കെ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. സീരിയല്‍ എന്ന് പറയാനാവില്ല, ഞങ്ങളുടെ ലൈഫാണിത്. ജനങ്ങള്‍ക്കും ഇത് ലൈഫായാണ് തോന്നിയത്. 5 വര്‍ഷത്തിലേക്ക് കടന്നത് ചെറുതായൊന്ന് ആഘോഷിക്കുന്നുവന്നായിരുന്നു ശ്രീരാജ് പറഞ്ഞത്.
ഉപ്പും മുളകിലെപ്പോലെ തന്നെ സ്ക്രീനിന് പുറത്തും ബാലുവിനേയും നീലുവിനേയും അച്ഛനും അമ്മയുമെന്നാണ് മക്കളെല്ലാം വിളിക്കുന്നത്. അഭിനയത്തില്‍ ഇവരാണ് തന്റെ ഗുരുക്കന്മാര് എന്നും ഓരോന്ന് പറഞ്ഞു തന്നും തെറ്റു തിരുത്തിയുമൊക്കെ എന്നെ മോള്‍ഡ് ചെയ്തെടുത്തതില്‍ ഇവര്‍ക്ക് വലിയൊരു റോളുണ്ട് എന്നും പരമ്പരയിലെ വിഷ്ണുവായ ഋഷി പറയുന്നു. ഉപ്പും മുളകില്‍ വരുന്നതിനു മുന്‍പു തന്നെ എന്നെ കൂട്ടുകാരൊക്കെ മുടിയാ എന്നു കളിയാക്കി വിളിക്കുമായിരുന്നു. സീരിയലിലും ആ വിളി വന്നതോടെ അത് രജിസ്റ്ററായെന്നും താരം പറയുന്നു.
