Malayalam
വിശ്വസിക്കുവാനേ കഴിയുന്നില്ല ഒരു വര്‍ഷം ആയെന്ന്; ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ
വിശ്വസിക്കുവാനേ കഴിയുന്നില്ല ഒരു വര്‍ഷം ആയെന്ന്; ചിത്രങ്ങള്‍ പങ്കുവെച്ച് സൗഭാഗ്യ
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. ഇരുവരും ടിക് ടോക് വീഡിയോകളിലൂടെയും മറ്റുമായി സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹം ആഘോഷിക്കുകയാണ് താരദമ്പതികള്‍. ഒരു വര്‍ഷം ആയെന്ന് വിശ്വസിക്കാനേ സാധിക്കുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. സോഷ്യല്‍ മീഡിയ വഴി വിവാഹചിത്രം പങ്കുവച്ചാണ് ഇരുവരും ഒരു വര്‍ഷം ആയെന്ന് അറിയിച്ചത്.
അടുത്തിടെ അര്‍ജുന്‍ അഭിനയ രംഗത്തും തുടക്കം കുറിച്ചിരുന്നു. ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് അര്‍ജുന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഡാന്‍സ് ക്ലാസ് മുടങ്ങുന്നതിനാല്‍ വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പരമ്പരയില്‍ നിന്നും താരം പിന്മാറുകയായിരുന്നു.
നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെയും, നടന്‍ രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. അമ്മയുടെ പാത പിന്തുടര്‍ന്ന് സൗഭാഗ്യ സിനിയില്‍ എത്തുമെന്ന് ആരാധകര്‍ കരുതിയെങ്കിലും താന്‍ സിനിമയിലേക്കില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയുടെ ശിഷ്യനും ഡാന്‍സറുമായിരുന്ന അര്‍ജുനാണ് സൗഭാഗ്യയുടെ ഭര്‍ത്താവ്. ഫെബ്രുവരി 19,20തീയതികളിലാണ് സൗഭാഗ്യയുടെ വിവാഹം നടന്നത്. ഹിന്ദു തമിഴ് ബ്രാഹ്മിണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍.
