Connect with us

ആദ്യ പ്രണയത്തില്‍ നിന്നാണ് ആ ഫീല്‍ അറിയുന്നത്, ഇപ്പോള്‍ പുള്ളി എവിടെയാണ് എന്ന് അറിയില്ല; റിമി ടോമി

Malayalam

ആദ്യ പ്രണയത്തില്‍ നിന്നാണ് ആ ഫീല്‍ അറിയുന്നത്, ഇപ്പോള്‍ പുള്ളി എവിടെയാണ് എന്ന് അറിയില്ല; റിമി ടോമി

ആദ്യ പ്രണയത്തില്‍ നിന്നാണ് ആ ഫീല്‍ അറിയുന്നത്, ഇപ്പോള്‍ പുള്ളി എവിടെയാണ് എന്ന് അറിയില്ല; റിമി ടോമി

വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് രസകരമായ പരിപാടികളായിരുന്നു ടെലിവിഷനില്‍ ഉണ്ടായിരുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4 സീസണ്‍ രണ്ടും പ്രണയദിനം ആഘോഷമാക്കിയിരുന്നു. റിമി ടോമിയടക്കം നാല് ഗായകര്‍ വിധികര്‍ത്താക്കളായി ഇരിക്കുന്ന പരിപാടിയില്‍ ആദ്യ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് നടത്തിയത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തോന്നിയ പ്രണയത്തെ കുറിച്ചാണ് റിമി സംസാരിച്ചത്. ആദ്യമായി പ്രണയമാണെന്ന ഫീല്‍ നല്‍കിയ ആളെ കുറിച്ചുള്ള വിവരങ്ങളെല്ലാം താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വീഡിയോ വീണ്ടും പുറത്ത് വിട്ടിരിക്കുകയാണ് ചാനല്‍. ഇതോടെ റിമിയുടെ പ്രണയം വീണ്ടും ചര്‍ച്ചയായി.

എന്റെ ഓര്‍മ്മയിലുള്ള ആദ്യ പ്രണയമെന്ന് പറയുന്നത്. എട്ടിലും ഒന്‍പതിലും പത്തിലുമൊക്കെ പഠിക്കുന്ന സമയത്താണ്. ആ പ്രായത്തിലാണല്ലോ ശരിക്കും ഒരു പ്രണയമെന്താണെന്ന് നമുക്കൊക്കെ മനസിലാകുന്നതും ആ ഫീല്‍ വരുന്നതും. സ്ഥലം പാലയാണ്. എന്റെ വീട്ടില്‍ നിന്നും ഏകദേശം മുക്കാല്‍ മണിക്കൂറോളം നടന്നാണ് സ്‌കൂളില്‍ ചെല്ലുന്നത്. പാട്ട് പാടുന്ന കൊച്ചെന്ന രീതിയില്‍ എന്നെ നാട്ടില്‍ എല്ലാവര്‍ക്കും തന്നെ അറിയാം. കാരണം ചെറിയൊരു സ്ഥലമാണല്ലോ. അന്നൊക്കെ പള്ളിയില്‍ സ്ഥിരമായി ഞാന്‍ പാടുമായിരുന്നു. സണ്‍ഡേ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ നിന്നും ജയിച്ച് പോയൊരാള്. എന്നെക്കാളും ഒരു അഞ്ചാറ് വയസ് മൂത്ത പയ്യനാണ്. എല്ലാവരും ചേട്ടാന്നാണ് വിളിക്കാറുള്ളത്. ആദ്യമൊക്കെ ഞാന്‍ പാട്ട് പാടുമ്പോള്‍ വരുന്നതും നോക്കുന്നതുമൊക്കെ കണ്ടപ്പോള്‍ എനിക്ക് കുറച്ച് മനസിലായി തുടങ്ങി. എന്തോ ഒരിതുണ്ടെന്ന് നമുക്ക് അറിയാം. പിന്നെ പിന്നെ ഞാന്‍ സ്‌കൂളിലേക്ക് പോകുമ്പോഴും അവിടെ നിന്ന് തിരിച്ച് വരുമ്പോഴൊക്ക പുള്ളി ഓപ്പോസിറ്റ് വരാന്‍ തുടങ്ങി. അതോടെ എനിക്ക് വലിയ ടെന്‍ഷനൊക്കെയായി.

പിന്നെ ഒരു ദിവസം സണ്‍ഡേ സ്‌കൂളില്‍ നിന്നും രക്തം ദാനം ചെയ്യാന്‍ നോക്കിയപ്പോള്‍ എന്റെയും പുള്ളിയുടെയും ഒ പോസിറ്റീവ് ആണെന്ന് അറിഞ്ഞു. ഇതോടെ പുള്ളിക്കാരന്‍ അവിടെ എല്ലാവര്‍ക്കും ചിലവൊക്കെ കൊടുത്തു. ഇതൊക്കെ ഞാനും അറിയുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ ഇത് കൂടി വന്നു. ഞാന്‍ പള്ളിയില്‍ പാടിയ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് പോവുന്ന വഴിയിലുള്ള കൂട്ടുകാരന്റെ വീട്ടില്‍ ഉറക്കെ വെച്ച് എന്നെ കേള്‍പ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ഈശ്വര എന്റെ പാട്ട് എന്ന് ആശ്ചര്യപ്പെട്ടു.

ആ സമയത്ത് ഒന്ന് നോക്കിയാല്‍ പോലും അതൊക്കെ വലിയ തെറ്റാണ്. പക്ഷെ അറിയാതെ ഒന്ന് തിരിഞ്ഞ് നോക്കിയിട്ട് ഓടി കളയുമായിരുന്നു. പിന്നെ ഞാന്‍ ഗാനമേളയ്ക്ക് ഒക്കെ പോയി തുടങ്ങിയതോടെ പുള്ളിക്കാരന്‍ എന്തോ പഠിക്കാന്‍ പോയി. നഴ്സ് ആയി വിദേശത്തേക്ക് മാറി. പിന്നെ ഒന്നും എനിക്ക് അറിയില്ല. പക്ഷേ എന്റെ ഉള്ളില്‍ നില്‍ക്കുന്ന ആദ്യ പ്രണയം, ആ ഫീല്‍, ഒരു ടെന്‍ഷന്‍, നോക്കാനുള്ള ഭയം, ഒരു ഇഷ്ടമൊക്കെ തോന്നിയത് അതിലൂടെയായിരുന്നു. ആ പയ്യന്‍ ഇതൊക്കെ ഇപ്പോള്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ പുള്ളിയ്ക്ക് എന്തായാലും മനസിലാവും. അദ്ദേഹം എവിടെയാണെന്ന് പോലും എനിക്കിപ്പോള്‍ അറിയത്തില്ലെന്നും റിമി പറയുന്നു. ആദ്യാനുരാഗത്തിന് വേണ്ടി മനോഹരമായൊരു പാട്ടും റിമി പാടിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top