Connect with us

ബിഗ് ബോസിൽ ഇനി ഗ്രൂപ്പിസത്തിന്റെ നാളുകൾ! ഭാഗ്യലക്ഷ്മി ഒറ്റപ്പെടുമോ?

Malayalam

ബിഗ് ബോസിൽ ഇനി ഗ്രൂപ്പിസത്തിന്റെ നാളുകൾ! ഭാഗ്യലക്ഷ്മി ഒറ്റപ്പെടുമോ?

ബിഗ് ബോസിൽ ഇനി ഗ്രൂപ്പിസത്തിന്റെ നാളുകൾ! ഭാഗ്യലക്ഷ്മി ഒറ്റപ്പെടുമോ?

ബിഗ് ബോസ് സീസൺ 3 മുൻ സീണണിനേക്കാൾ ശ്രദ്ധേയമായെങ്കിലും ഇനിയും കളിയുടെ ചൂട് വന്നിട്ടില്ലന്ന പരാതി പ്രേക്ഷകർക്കിടയിൽ വ്യാപകമാണ്. പുതുമുഖങ്ങളെ കൊണ്ട് ശ്രദ്ധേയമായ ഈ സീസണിലെ മത്സരാർത്ഥികളെ പൊതുവെ ബുദ്ധിരാക്ഷസന്മാരും ബുദ്ധിരാക്ഷസിമാരും എന്നാണ് അറിയപ്പെടുന്നതെന്ന് ബിഗ് ബോസ്സായ ലാലേട്ടൻ വരെ പറയുകയുണ്ടായി. എല്ലാ സീസണിലും ഉള്ളത് പോലെ ആദ്യത്തെ ആഴ്ച പരസ്പരം സ്‌നേഹത്തിലുംസൗഹൃദത്തിലുമൊക്കെയായിരുന്നു. പിന്നീടിങ്ങോട്ട് പലരും മാറി ഇരിക്കാനും രഹസ്യങ്ങള്‍ കൈമാറാനും തുടങ്ങി. തനിക്കൊപ്പം ചേര്‍ക്കാമെന്ന് കരുതുന്ന ചിലരെ കൂട്ടി ഗ്രൂപ്പുകള്‍ ആരംഭിക്കുന്നതാണ് പുതിയ എപ്പിസോഡുകളില്‍ നിന്നും വ്യക്തമാവുന്നത്. എല്ലാവരും തങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇനിയുള്ള ദിവസങ്ങളില്‍ പയറ്റാന്‍ പോവുന്നത്. എലിമിനേഷൻ അടുത്തുവരുന്നതുകൊണ്ട് തന്നെ എലിമിനേഷന്‍ എങ്ങനെ മറികടക്കാം എന്നതാണ് മത്സരാർത്ഥികളുടെ ചിന്ത. ആദ്യം വീട്ടില്‍ നിന്നും പുറത്ത് പോവുന്ന മത്സരാര്‍ഥി ആരായിരിക്കുമെന്നുള്ള സംശയം ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

ഒരൊറ്റ ആഴ്ച കൊണ്ട് ബിഗ് ബോസിലെ കളികള്‍ മാറി മറിയുകയാണ് . ലാലേട്ടൻ ഇന്നലെ ബിഗ് ബോസ് വീട്ടിലേക്ക് ചെന്നപ്പോൾ അവിടേക്ക് ഒരു ഫോൺ കാൾ വരുകയും അതിൽ വീട്ടിനുള്ളിലെ ഗ്രൂപ്പ് തിരിയലിനെ കുറിച്ച് തിരക്കാൻ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ ഗ്രൂപ്പ് വല്ലതും ഉണ്ടോ എന്ന ലാലേട്ടന്റെ ചോദ്യത്തിന് ഉണ്ടെന്നും ഇല്ലന്നും ഉത്തരങ്ങൾ ഉണ്ടായി. ഇല്ല എന്ന് പറഞ്ഞവരിൽ തന്നെ ഗ്രൂപ്പ് തിരിഞ്ഞവരെ നമ്മൾക്കു കാണാൻ കഴിയും . അതിലൊരാളാണ് അഡോണി.എന്നാൽ റിതു സത്യസന്ധമായി ഗ്രൂപ്പിസം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നുണ്ട്. ഇതിനിടയിൽ ഭാഗ്യലക്ഷ്മിയെ ഒറ്റപ്പെടുത്തുന്നതുപോലെയും ഭാഗ്യലക്ഷ്മി പറയുന്നുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം ചെറിയ കൂട്ടമായി തിരിഞ്ഞ് പല മൂലയിലും ഇരുന്ന് സംസാരിക്കുമെന്നും തന്നെ ആരും ഉൾപ്പെടുത്തുന്നില്ലന്നും ഭാഗ്യലക്ഷ്മി പറയുന്നുണ്ടായിരുന്നു. അതുകൊണ്ട് ഉച്ച കഴിഞ്ഞാൽ ഉറങ്ങാനൊക്കെ തോന്നുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ലക്ഷ്മി ജയന്‍, അനൂപ് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുതിയൊരു ഗ്രൂപ്പ് തുടങ്ങാനുള്ള കളികളിലാണ്. അവർ തമ്മിൽ ഉണ്ടായ രഹസ്യം പറച്ചിൽ വലിയ ശ്രദ്ധ നേടിയിരുന്നു. റിതു മന്ത്രയാണ് മറ്റൊരു സൈലന്റ് പ്ലെയര്‍. അഡോണി, റംസാന്‍ മുഹമ്മദ്, സായി വിഷ്ണു, മജ്‌സിയ എന്നിവരെ ചേര്‍ത്ത് പിടിച്ച് റിതു പുതിയ ഗെയിം തന്ത്രങ്ങള്‍ ഒരുക്കുകയാണ്. കൂട്ടത്തിൽ ഏറ്റവും മത്സരബുദ്ധി റിതുവിനാണ് എന്ന് പൊതുവെ പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ ഇവര്‍ക്കിടയില്‍ നിന്നും വലിയൊരു ഗ്രൂപ്പ് ഉയര്‍ന്ന് വരാനുള്ള സാധ്യതയുണ്ട്. അതുകൂടാതെ ഡിമ്പലും മജിസിയയ്ക്ക് ഒപ്പം നിൽക്കുന്ന കാഴ്ച്ചയും ഉണ്ട്.

കഴിഞ്ഞ എപ്പിസോഡുകളില്‍ ഗ്രൂപ്പിസം ആരംഭിച്ചുവെന്നതിന്റെ സൂചന പുറത്ത് വന്നിരുന്നു. കൂടാതെ നോമിനേഷനെ കുറിച്ചും മത്സരാർത്ഥികൾക്കിടയിൽ വലിയ ചർച്ച നടക്കുകയുണ്ടായിരുന്നു . മാത്രമല്ല ഹൗസ് ക്ലീനിങ്ങിന്റെ ക്യാപ്റ്റനായ ലക്ഷ്മി അതില്‍ നിന്നും മാറി നടക്കുന്നത് ഗ്രൂപ്പിലുള്ളവര്‍ക്ക് അതൃപ്തി ഉണ്ടാവുകയും റംസാൻ അത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അത് ചെറിയ രീതിയിലായാലും കലഹം ഉണ്ടാക്കിയിരുന്നു. വരും ദിവസങ്ങൾ വളരെ നിർണ്ണായകമായതിനാൽ കൂടുതൽ ചേരി തിരിയൽ പ്രതീക്ഷിക്കാം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top