Malayalam
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; പത്തിരുപത് വര്‍ഷമായി വലിയ ബന്ധമൊന്നുമില്ല
സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങി; പത്തിരുപത് വര്‍ഷമായി വലിയ ബന്ധമൊന്നുമില്ല
ഒറ്റ ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് നിത്യ ദാസ്. ഈ പറക്കും തളികയെന്ന ദിലീപ് ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ സിനിമ അരങ്ങേറ്റം. താഹ സംവിധാനം ചെയ്ത സിനിമയിലെ തമാശ രംഗങ്ങളും പാട്ടുകളുമെല്ലാം ഇന്നും പ്രേക്ഷകരോര്‍ത്തിരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങിയ താരം വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിന്‍വാങ്ങുകയായിരുന്നു. പഞ്ചാബിയായ അര്‍വിന്ദ് സിങിനെയായിരുന്നു നിത്യ വിവാഹം ചെയ്തത്.
കാബിന്‍ ക്രൂവായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു അര്‍വിന്ദിനെ താരം പരിചയപ്പെട്ടത്. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സന്തോഷകരമായ കുടുംബ ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് താരമെത്താറുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം താരം പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ നിത്യ ദാസ് അതിഥിയായെത്തിയിരുന്നു.
താമരാക്ഷന്‍ പിള്ളയ്ക്ക് സുഖമാണോയെന്ന് ചോദിച്ചായിരുന്നു നിത്യയെ ബിനു അടിമാലിയും സംഘവും സ്വാഗതം ചെയ്തത്. അറിയില്ല പത്തിരുപത് വര്‍ഷമായി വലിയ ബന്ധമില്ലെന്നായിരുന്നു നടിയുടെ മറുപടി. എന്നാലും ആ ബന്ധം നിലനിര്‍ത്താമായിരുന്നുവെന്ന് എല്ലാവരും പറഞ്ഞപ്പോള്‍ താന്‍ അത്ര പോര, കുറവായി തോന്നുന്ന കാര്യമാണ് ഇതെന്നും നിത്യ പറഞ്ഞിരുന്നു. പുതുമുഖമായുളള വരവിനെക്കുറിച്ചും തന്നെ മേക്കപ്പ് ചെയ്ത് വാസന്തിയാക്കിയതിനെക്കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു.
കുളത്തില്‍ നിന്നും കേറിയുള്ള വരവ് കണ്ടപ്പോള്‍ ദിലീപേട്ടനല്ല ഞങ്ങളാണ് ഞെട്ടിയതെന്നായിരുന്നു നെല്‍സണ്‍ പറഞ്ഞത്. ആ സിനിമ എന്നേയും ഞെട്ടിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോന്നത്, ആദ്യമിട്ടത് ആ മേക്കപ്പായിരുന്നു. പ്രത്യേകിച്ചൊന്നും ആദ്യം പറഞ്ഞുതന്നിരുന്നില്ല. മേക്കപ്പ് തുടച്ച് ഇതാണ് ഒറിജിനല്‍ കളര്‍ എന്ന് കാണിക്കുമായിരുന്നു അന്ന്. അന്നത്തെ പോലെ തന്നെയാണ് നിത്യ ഇപ്പോഴുമെന്ന് പറഞ്ഞപ്പോള്‍ വ്യായാമം ചെയ്യാറുണ്ടെന്നായിരുന്നു മറുപടി. കോഴിക്കോട്ടേക്ക് ഷിഫ്റ്റ് ചെയ്തതിനെക്കുറിച്ചും താരം വാചാലയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ കുടുംബസമേതം പഞ്ചാബിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ചിരുന്നു. പഞ്ചാബിലെ കടുകു പാടങ്ങള്‍ക്കു നടുവിലൂടെ സൈക്കിള്‍ ഓടിച്ചും നടന്നുമെല്ലാം യാത്ര ആസ്വദിക്കുന്ന നിത്യയെ ആണ് വീഡിയോയില്‍ കാണാനാവുക. ഇപ്പോഴും ഏറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.
