Connect with us

ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണ് ; ആൻഡ്രിയ പറയുന്നു

Malayalam

ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണ് ; ആൻഡ്രിയ പറയുന്നു

ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണ് ; ആൻഡ്രിയ പറയുന്നു

അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആൻഡ്രിയ ജെർമിയ .
തമിഴ്, ഹിന്ദി, സിനിമകളിലെല്ലാം സാന്നിധ്യം അറിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമ രംഗത്ത് പ്രവേശിച്ച ആൻഡ്രിയ പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നീ നിലകളിലും ആൻഡ്രിയ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

. ചിത്രത്തിൽ ഫഹദിന്റെ നായികയായി മികച്ച പ്രകടനമാണ് നടി കാഴ്ചവച്ചത്.അടുത്തിടെ ആൻഡ്രിയ ഒരു തമിഴ് യൂട്യൂബ് ചാനലിന് ആൻഡ്രിയ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്
ഇന്ത്യയിലെ എല്ലാ ഭാഷകളിലുമുള്ള സിനിമാ ഇന്ഡസ്ട്രികൾ എടുക്കുകയാണെങ്കിൽ ഏറ്റവും സക്സസ്ഫുള്ളായ ഇൻഡസ്ട്രി മലയാളമാണെന്നും അവിടെ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ആൻഡ്രിയ. മാത്രവുമല്ല മലയാളം സിനിമാ മേഖലയിൽ തിരക്കഥാകൃത്തുക്കൾക്ക് കൊടുക്കുന്ന പ്രാധാന്യത്തെ കുറിച്ചും ആൻഡ്രിയ പറയുന്നുണ്ട്.

‘ഇപ്പോൾ നോക്കിയാൽ മോസ്റ്റ് സക്സസ്ഫുൾ ഫിലിം ഇൻഡസ്ട്രി ഇൻ ഇന്ത്യ എന്ന് പറയുന്നത് മലയാളം ഇന്ഡസ്ട്രിയാണ്. ഇൻവെസ്റ്റ്മെന്റും റിട്ടേൺ ഇൻവെസ്റ്റ്മെന്റും നോക്കുകയാണെങ്കിൽ അവരുടേതാണ് മോസ്റ്റ് സക്സസ്ഫുൾ ഇൻഡസ്ട്രി.

നല്ല രീതിയിലുള്ള കഥയാണ് അവരുടേത്. എല്ലാവരും അവരുടെ പടമാണ് കാണുന്നത്. പ്രത്യേകിച്ച് ലോക്ക് ഡൗൺ സമയത്ത്. അതാണ് സത്യം. അതുകൊണ്ട് അവരാണ് സിനിമയുടെ ക്വാളിറ്റിയിൽ മുന്നിൽ നിൽക്കുന്നത്,’ ആൻഡ്രിയ ഇന്റർവ്യൂവിൽ പറഞ്ഞു.ഉഗ്രൻ സ്ക്രിപ്റ്റ് സെൻസ് മലയാളം ഇൻഡസ്ട്രയിലെ ആളുകൾക്കുണ്ട്. ഞാൻ മലയാളം ഇൻഡസ്ട്രയിൽ കണ്ട ഒരു കാര്യം തിരക്കഥാ കൃത്തുക്കൾക്ക് കൊടുക്കുന്ന ബഹുമാനവും പ്രാധ്യാനവുമാണ്. അത് ഞാൻ വേറൊരു ഇന്ഡസ്ട്രിയിലും കണ്ടിട്ടില്ല.

ഒരു മലയാളം ഫിലിം സെറ്റിലേക്ക് പോയാൽ ഡയറക്ടർ ഉണ്ടാകും. കൂടെ സ്ക്രിപ്റ്റ് റൈറ്ററും ഉണ്ടാകും. ഷൂട്ടിങ്ങിന് ദിവസവും അവരും വരും. അവരും അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും. എന്നാൽ മറ്റു ഇൻഡസ്ട്രികളിൽ അതില്ല,’ ആൻഡ്രിയ കൂട്ടിച്ചേർത്തു.തമിഴ് സിനിമയിൽ വന്ന മാറ്റാതെ പറ്റിയും താരം അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. ഹിന്ദിയിൽ ഇപ്പോൾ നായിക പ്രാധാന്യമുള്ള സിനിമകൾ വരുന്നുണ്ടെന്നും തമിഴ് സിനിമ മേഖല ഇതുകണ്ട് ഇപ്പോൾ മാറുന്നുണ്ടെന്നും.

ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഒരു നായിക എന്ന നിലയിൽ ആൻഡ്രിയ ഇതിനെ എങ്ങനെ നോക്കി കാണുന്നു എന്ന അവതാരികയുടെ ചോദ്യത്തിന് ഇത് തമിഴിൽ വരേണ്ടിയിരുന്ന മാറ്റമായിരുന്നു എന്ന് ആൻഡ്രിയ പറയുന്നു.

‘തമിഴ് സിനിമയിൽ ഇപ്പോൾ സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. സത്യത്തിൽ തമിഴ് സിനിമയുടെ ചരിത്രം എടുത്തത്‌ 80 90 കാലഘട്ടങ്ങളിൽ ബാലു മഹേന്ദ്രയെ പോലുള്ള സംവിധായകരുടെ സിനിമകളിലെല്ലാം ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കാണാൻ സാധിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഇത് നടക്കാൻ സാധിക്കാത്ത കാര്യം ആയിരുന്നില്ല… നടന്നിട്ടുണ്ട്. സാവിത്രിയമ്മയെല്ലാം അവരുടെ കൂടെ അഭിനയിച്ച നടന്മാരെക്കാളും ഉയർന്ന പ്രതിഫലമാണ് വാങ്ങിയിരുന്നത്. അതെല്ലാം വല്യ കാര്യമാണ്.

പക്ഷെ ഇടക്കി എവിടെയോ വെച്ച് എല്ലാം മാറി. എന്നാൽ ഇപ്പൊ വീണ്ടും ആ പഴയ കാലത്തിലേക്ക് സിനിമ തിരിച്ച് പോകുന്നു എന്നത് സന്തോഷം നൽകുന്ന കാര്യമാണ് ‘ ആൻഡ്രിയ വ്യക്തമാക്കി.ഏറെ ശ്രദ്ധിക്കപെട്ട അന്നയും റസൂലും എന്ന ആദ്യ ചിത്രത്തിലൂടെ നായിക മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു ആൻഡ്രിയ. രാജീവ് രവി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിലായിരുന്നു നായകൻ. ഈ ചിത്രത്തിൽ തന്നെ കണ്ടോ കണ്ടോ എന്നൊരു ഗാനവും ആൻഡ്രിയ പാടിയിരുന്നു. ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പിൽ എന്നീ മലയാള സിനിമകളിലും നടി അഭിനയിച്ചിട്ടുണ്ട്.

about dileep

More in Malayalam

Trending

Recent

To Top