Connect with us

അന്നയും റസൂലും സിനിമയിൽ ആൻഡ്രിയക്ക് പകരമെത്തേണ്ടിയിരുന്നത് അഹാന; സിനിമയെക്കുറിച്ച് നടി

Movies

അന്നയും റസൂലും സിനിമയിൽ ആൻഡ്രിയക്ക് പകരമെത്തേണ്ടിയിരുന്നത് അഹാന; സിനിമയെക്കുറിച്ച് നടി

അന്നയും റസൂലും സിനിമയിൽ ആൻഡ്രിയക്ക് പകരമെത്തേണ്ടിയിരുന്നത് അഹാന; സിനിമയെക്കുറിച്ച് നടി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. നടിയുടെ മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. നടൻ കൃഷ്ണ കുമാറിന്റെ മക്കൾ എന്ന ലേബലിനപ്പുറത്ത് കരിയറിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുന്നവരാണ് അഹാനയും സഹോദരിമാരും. കേരളത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവേർസ് തരം​ഗം തുടങ്ങുന്ന സമയത്താണ് അഹാനയയുൾപ്പെടെ ജനശ്രദ്ധയിലേക്ക് വരുന്നത്.

ചുരുക്കം സിനിമകളിലെ അഹാന അഭിനയിച്ചിട്ടുള്ളൂ. എങ്കിലും ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെടാതെ പോയില്ല. ഞാൻ സ്റ്റീവ് ലോപ്പസ്, ലൂക്ക എന്നീ രണ്ട് സിനിമകളിലും ശ്രദ്ധേയ പ്രകടനം തന്നെ അഹാനയ്ക്ക് കാഴ്ച വെക്കാൻ കഴിഞ്ഞു. തനിക്ക് ലഭിച്ച അവസരങ്ങൾ കുറവാണെന്ന് തുറന്ന് സമ്മതിക്കാൻ അഹാന മടിച്ചിട്ടില്ല. അർഹമായ അവസരങ്ങൾ എന്ത് കൊണ്ട് നടിക്ക് ലഭിക്കുന്നില്ലെന്ന് സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് ചോദ്യം വരാറുണ്ട്.

ഒരു നായിക നടിക്ക് വേണ്ട സ്ക്രീൻ പ്രസൻസുള്ളയാളാണ് അഹാന. ഓഫ് സ്ക്രീനിൽ ട്രോൾ ചെയ്യപ്പെട്ടെങ്കിലും അഭിനയിച്ച് മോശമായി എന്ന പേര് നടിക്കിതുവരെ വന്നിട്ടില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏറെ നാളുകൾക്ക് ശേഷം അടി എന്ന സിനിമയിൽ നായികയായെത്തിയിരിക്കുകയാണ് അഹാന. ഷെെൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ. ഏപ്രിൽ 14 സിനിമ തിയറ്ററുകളിലെത്തും. മനോരമയ്ക്ക് അഹാന നൽകിയ അഭിമുഖമാണിപ്പോൽ ശ്രദ്ധ നേടുന്നത്.

കരിയറിലെ തുടക്ക കാലത്ത് അന്നയും റസൂലും എന്ന രാജീവ് രവി സിനിമയിൽ നിന്നും ഓഫർ വന്നതിനെക്കുറിച്ച് അഹാന സംസാരിച്ചു. ‘എന്ത് കണ്ടാണ് എന്നെ അന്നയും റസൂലിനും വിളിച്ചതെന്ന് എനിക്ക് ശരിക്കും അറിയില്ല. ഇന്ന ആളുടെ മോളല്ലേ സിനിമയിലേക്കെടുക്കാം എന്നൊന്നും ആയിരുന്നില്ല. അങ്ങനെയാണെങ്കിൽ അവരത് കഴിഞ്ഞു ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ടല്ലോ. അന്നയും റസൂലിനും ഇന്നായിരുന്നു എന്നെ വിളിച്ചിരുന്നതെങ്കിലെന്ന് ആ​ഗ്രഹിക്കുന്നു’

‘കാരണം അന്ന് വിളിക്കുമ്പോൾ ഞാൻ പതിനൊന്നാം ക്ലാസിലാണ്. ഞാൻ എൻട്രൻസ് കോച്ചിന് ജോയിൻ ചെയ്തിരിക്കുന്ന സമയം. ഞാൻ നോ പോലും പറഞ്ഞില്ലെന്നതാണ് സത്യം. അതൊരു ചർച്ചയായങ്ങ് പോയി,’ അഹാന പറഞ്ഞു. അന്നയും റസൂലിലും ആൻഡ്രിയ ചെയ്ത കഥാപാത്രത്തിന് പതിനഞ്ച് വയസ്സുള്ള ഞാൻ ഒരിക്കലും യോജിക്കുന്നതായി ഇന്ന് തോന്നുന്നില്ല. പക്ഷെ അങ്ങനെയൊരു സിനിമയ്ക്ക് ഇന്ന് രാജീവ് രവി വിളിക്കണമെന്ന് എനിക്കാ​ഗ്രഹമുണ്ടെന്നും നടി തുറന്ന് പറഞ്ഞു.

പിന്നീട് രാജീവ് രവി തന്നെ ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായതിനെക്കുറിച്ചും അഹാന സംസാരിച്ചു.
തിരുവനന്തപുരത്ത് വെച്ചാണ് സ്റ്റീവ് ലോപ്പസ് ഷൂട്ട് ചെയ്തത്. നായികയുടെ കഥാപാത്രത്തിന് പത്ത് പന്ത്രണ്ട് ദിവസമേ ഉണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിനടുത്തായിരുന്നു ഷൂട്ട്. ചിലപ്പോൾ അത് കൊണ്ട് വിളിച്ചതായിരിക്കാമെന്ന് കരുതുന്നെന്നും അഹാന അഭിപ്രായപ്പെട്ടു. വ്യക്തി ജീവിതത്തിൽ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നും അഹാന പറഞ്ഞു.

നമ്മുടെ ജീവിതമെന്നത് ചിലപ്പോൾ ഈ ആളുകളൊക്കെ കൂടിച്ചേർന്നുണ്ടാക്കുന്നതാണ്. ഞാൻ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. പക്ഷെ ഇഷ്ടമുള്ളവരെ ഡിപെന്റ് ചെയ്യാനുമിഷ്ടമാണെന്നും ആഹാന വ്യക്തമാക്കി. അഹാനയുടെ കരിയറിൽ അടി എന്ന സിനിമ ഒരു പക്ഷെ വഴിത്തിരിവായേക്കും. ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദുൽഖർ സൽമാനാണ് നിർമാണം. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

More in Movies

Trending