Malayalam
മീരയ്ക്ക് അശ്ലീല കമന്റ്; സ്ക്രീന്‍ ഷോര്‍ട്ട് സഹിതം പങ്കിട്ട് കിടിലന്‍ മറുപടി
മീരയ്ക്ക് അശ്ലീല കമന്റ്; സ്ക്രീന്‍ ഷോര്‍ട്ട് സഹിതം പങ്കിട്ട് കിടിലന്‍ മറുപടി
അവതാരകയായും നടിയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മീര നന്ദന്. സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നാടന്‍ വേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന താരം ഗ്ലാമറസ് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ മീരയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു ചിത്രത്തിന് ലഭിച്ച മോശം കമന്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് മീര. തനിക്ക് മോശം കമന്റ് പറഞ്ഞ ആളുടെ പേര് ഉള്‍പ്പെടെയുള്ള സ്ക്രീന്‍ ഷോട്ട് സഹിതെ പുറത്ത് വിട്ടാണ് താരം പ്രതികരിച്ചത്.
‘എനിക്ക് നിന്റെ കൂടെ നിന്റെ റൂമില്‍ കിടക്കാന്‍ താല്‍പ്പര്യം ഉണ്ട്’ എന്ന് തുടങ്ങി അശ്ലീല രീതിയിലാണ് ഇയാള്‍ മെസ്സേജ് അയച്ചിരിക്കുന്നത്. വര്‍ഗീസ് എന്ന അക്കൗണ്ടില്‍ നിന്നുമാണ് തനിക്ക് ഇത്തരത്തില്‍ അശ്ലീല സന്ദേശം വന്നതെന്നും എല്ലാവരും ഈ അക്കൗണ്ട് റിപ്പോര്‍ട്ട് അടിക്കണം എന്നും നിയമപരമായി ഇങ്ങനെ ഉള്ള പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം കാണണമെന്നും താരം പറയുന്നു.
