Connect with us

സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത് സ്റ്റീല്‍ ഗ്ലാസില്‍; ഷൂട്ടിംഗ് സെറ്റിലുണ്ടായ അനുഭവത്തെക്കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

Malayalam

സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത് സ്റ്റീല്‍ ഗ്ലാസില്‍; ഷൂട്ടിംഗ് സെറ്റിലുണ്ടായ അനുഭവത്തെക്കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത് സ്റ്റീല്‍ ഗ്ലാസില്‍; ഷൂട്ടിംഗ് സെറ്റിലുണ്ടായ അനുഭവത്തെക്കുറിച്ച് ബിനീഷ് ബാസ്റ്റിന്‍

ചലച്ചിത്ര മേഖലയില്‍ സജീവമായ താരമാണ് ബിനീഷ് ബാസ്റ്റിന്‍. പതിനാറ് വര്‍ഷമായി സിനിമയില്‍ നില്‍ക്കുന്ന താരത്തെ തെറി എന്ന വിജയ് ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്നത്. എണ്‍പതോളം ചിത്രങ്ങളില്‍ ഗുണ്ടയായി അഭിനിയിച്ചിട്ടുണ്ട് താരം. സിനിമ മേഖലയില്‍ നിന്ന് നേരിട്ട വിവേചനങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് താരം. റിപ്പോര്‍ട്ടര്‍ ലൈവുമായുളള അഭിമുഖത്തിലൂടയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

വിജയ് സാറിന്റെ ചിത്രത്തിലെ കഥാപാത്രം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ആകെ മൂന്ന് സീനെ ഉണ്ടായിരുന്നെങ്കിലും അത് നന്നായി ചെയ്യാന്‍ കഴിഞ്ഞു. പക്ഷെ സിനിമയില്‍ ഇപ്പോഴും ഒതുക്കലുകള്‍ ഉണ്ട്. സെറ്റില്‍ പോലും തന്നെ പലപ്പോഴും അകറ്റി നര്‍ത്താറുണ്ടെന്ന് ബിനീഷ് പറഞ്ഞു. ഒരു സിനിമയിലെ എല്ലാവരും കൂടിച്ചേരുമ്പോഴാണ് നല്ലൊരു സിനിമയുണ്ടാവുന്നത്. വെറും നടന്‍ മാത്രം വിചാരിച്ചാല്‍ അത് പൂര്‍ണ്ണമാകില്ല. ഞാന്‍ വന്നില്ലെങ്കിലും സിനിമ മുടങ്ങും. കാരണം ഞാന്‍ പ്രധാന വില്ലന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരാളാണ്. സിനിമയില്‍ കണ്ടിന്വിറ്റി എന്നൊരു സംഭവമുണ്ട്. അതുകൊണ്ട് അടുത്ത് നില്‍ക്കുന്ന ആളും അഭിനയിക്കാന്‍ വേണം. ഞാനും ആ സിനിമയിലെ ഒരു തൊഴിലാളിയാണ്. പക്ഷെ സിനിമയില്‍ തൊഴിലാളികള്‍ക്ക് വിലയില്ല. സെലിബ്രെറ്റികള്‍ക്ക് മാത്രമെ സ്റ്റാര്‍ഡമുള്ളുവെന്നും ബിനീഷ് വ്യക്തമാക്കി.

എനിക്ക് സ്റ്റീല്‍ പാത്രത്തിലാണ് ഭക്ഷണവും ചായയും തന്നിരുന്നത്. ‘തെരി’ എന്ന സിനിമക്ക് ശേഷമാണ് ഞാനൊരു സെലിബ്രിറ്റിയാവുന്നത്. അതിന് ശേഷം എനിക്ക് സ്വന്തമായി ഏസി റൂമും, ചില്ല് ഗ്ലാസില്‍ ചായ തരാനൊക്കെ തുടങ്ങി. സ്റ്റീല്‍ ഗ്ലാസില്‍ നിന്നാണ് സിനിമയില്‍ വേര്‍തിരിവ് തുടങ്ങുന്നത്. താഴെ തൊഴിലെടുക്കുന്നവര്‍ക്ക് സ്റ്റീല്‍ ഗ്ലാസ്, പിന്നെ ചില്ല്, ഏറ്റവും ടോപ്പിലുള്ളവര്‍ക്ക് കപ്പിലുമാണ് ഇപ്പോഴും ചായ കൊടുക്കുന്നത് എന്നും ബിനീഷ് വ്യക്തമാക്കി. 

Continue Reading
You may also like...

More in Malayalam

Trending

Recent

To Top