Connect with us

ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരം: മികച്ച തിരക്കഥാകൃത്ത് സച്ചി

Malayalam

ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരം: മികച്ച തിരക്കഥാകൃത്ത് സച്ചി

ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരം: മികച്ച തിരക്കഥാകൃത്ത് സച്ചി

മികച്ച തിരക്കഥാകൃത്തിനുള്ള ക്രിട്ടിക്‌സ് ചോയ്‌സ് ചലച്ചിത്ര പുരസ്‌കാരം സച്ചിയ്ക്ക്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കഥയ്ക്ക് ആണ് പുരസ്‌കാരം. സിനിമയുടെ സംവിധായകനും സച്ചി തന്നെയായിരുന്നു. അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമായിരുന്നു നായകന്മാര്‍. 2020 ജൂണ്‍ മാസത്തിലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചിയുടെ മരണം.

2011ല്‍ ഡബിള്‍സ് എന്ന ചിത്രത്തിന് ശേഷം സച്ചിയും സേതുവും കൂട്ടുകെട്ട് പിരിഞ്ഞതോടെ പിന്നീട് സച്ചി തിരക്കഥയെഴുതിയ മോഹന്‍ലാല്‍ നായകനായ ജോഷി ചിത്രം ‘റണ്‍ ബേബി റണ്‍’ 2012ലെ വമ്പന്‍ ഹിറ്റായിരുന്നു. ദിലീപ് നായകനായ രാമലീല, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഒരുമിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും സച്ചിയുടെ രചനയാണ്. ഇവയെല്ലാം തന്നെ സൂപ്പര്‍ഹിറ്റാ ആയിരുന്നു.

2015ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയിലൂടെ സംവിധായകനായി. ഈ സിനിമയിലെ നായകന്മാരായ പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ കൂട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും ബോക്‌സ്’ ഓഫീസ് തൂത്തുവാരി. 50 കോടി ക്ലബ്ബും കടന്ന ചിത്രം ഹിന്ദിയിലേക്ക് റീമേക് ചെയ്യാനുള്ള അവകാശം ജോണ്‍ എബ്രഹാമിന്റെ നിര്‍മ്മാണ കമ്ബനിയായ ജെ.എ. എന്റര്‍ടൈന്‍മെന്റ് സ്വന്തമാക്കിയിരുന്നു.

കവി, തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് , ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജു മേനോന്‍ ചിത്രം ചേട്ടായീസിലൂടെ നിര്‍മ്മാതാവായി. ബിജു മേനോന്‍, ഷാജൂണ്‍ കരിയാല്‍, പി. സുകുമാര്‍, സുരേഷ് കൃഷ്ണ എന്നിവരോടൊപ്പം ‘തക്കാളി ഫിലിംസ്’ എന്ന ബാനറില്‍ ‘ചേട്ടായീസ്’ സിനിമ നിര്‍മ്മിച്ചു.

More in Malayalam

Trending

Recent

To Top