Malayalam
ചില സമയങ്ങളില്‍ വസ്ത്രധാരണത്തെ ഗൗരവമായി കാണും; വൈറലായി സുരഭിയുടെ ചിത്രങ്ങള്‍
ചില സമയങ്ങളില്‍ വസ്ത്രധാരണത്തെ ഗൗരവമായി കാണും; വൈറലായി സുരഭിയുടെ ചിത്രങ്ങള്‍
ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുരഭി. എങ്കിലും ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകര്‍ക്കിടയില്‍ സുരഭിയെ പ്രശസ്തയാക്കിയത്.
ഇപ്പോളിതാ സാരിയിലുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. രാജകീയ ലുക്കിലാണ് താരം. ഫെയ്സ്ബുക് പേജിലൂടെയാണ് സുരഭി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ആളുകള്‍ പറയുന്നത് ജീവിതത്തെ ഗൗരവമായി കാണരുതെന്നാണ്.
പക്ഷേ, ചില സമയങ്ങളില്‍ വസ്ത്രധാരണത്തെ ഗൗരവമായി കാണും’ എന്നും സുരഭി ലക്ഷ്മി കുറിക്കുന്നു. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ലുക്ക് മാറിപ്പോയെന്നും സുന്ദരിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകരുടെ അഭിപ്രായം.
ബൈ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.
