Connect with us

ബെല്ലാരി രാജയ്ക്ക് തച്ചുവെച്ചിരുന്നത് മറ്റൊരു രീതിയിലെ വസ്ത്രങ്ങള്‍; അത് മാറ്റാനുള്ള കാരണം പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍

Malayalam

ബെല്ലാരി രാജയ്ക്ക് തച്ചുവെച്ചിരുന്നത് മറ്റൊരു രീതിയിലെ വസ്ത്രങ്ങള്‍; അത് മാറ്റാനുള്ള കാരണം പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍

ബെല്ലാരി രാജയ്ക്ക് തച്ചുവെച്ചിരുന്നത് മറ്റൊരു രീതിയിലെ വസ്ത്രങ്ങള്‍; അത് മാറ്റാനുള്ള കാരണം പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍

മമ്മൂട്ടി നായകനായി എത്തിയ കോമഡി ആക്ഷന്‍ ചിത്രങ്ങളില്‍ എല്ലാവരും കാലമെത്ര കഴിഞ്ഞാലും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് രാജമാണിക്യം. പോത്ത് കച്ചവടക്കാരനായി തിരുവനന്തപുരം ഭാഷയില്‍ മിന്നും പ്രകടനമാണ് മമ്മൂട്ടി കാഴ്ച വച്ചത്. അതിലൂടെ മമ്മൂട്ടിയുടെ ഭാഷാശൈലിയും വേഷവിധാരണവുമെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.

കളര്‍ഫുള്ളായ ജുബ്ബകള്‍ ധരിച്ച് മമ്മൂട്ടി അവതരിപ്പിച്ച ബെല്ലാരി രാജയുടെ വേഷം ഒരുകാലത്ത് കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. വസ്ത്രാലങ്കാരത്തില്‍ ദേശീയ അവാര്‍ഡ് നേടിയ എസ് ബി സതീശനായിരുന്നു മമ്മൂട്ടിയുടെ കോസ്റ്റ്യൂം ഡിസൈനര്‍. ഈ സിനിമയ്ക്കായുള്ള കഥ കേട്ടപ്പോള്‍ ബെല്ലാരി രാജയ്ക്കായി സതീശന്‍ ഒരുക്കിയിരുന്നത് പരുക്കനായ ചാരനിറത്തിലും, കറുത്തതുമായ വേഷങ്ങളായിരുന്നു എന്ന് സതീശന്‍ പറയുന്നു.

എന്നാല്‍ പിന്നീട് മമ്മൂട്ടിയുമായുള്ള ചര്‍ച്ചയിലാണ് കളര്‍ഫുള്ളായ സില്‍ക്ക് ജുബ്ബയായാല്‍ എന്തെന്ന് മമ്മൂട്ടി ചോദിച്ചത്. മമ്മൂക്ക ഇങ്ങനെ പറഞ്ഞതോടെ കോസ്റ്റ്യൂമറും അതിന് തയ്യാറായി. അതിന് കാരണമായി സതീശന്‍ പറയുന്നത് ഏത് വേഷവും നന്നായി ഇണങ്ങുന്നയാളാണ് മമ്മൂട്ടിയെന്നും അതിനാല്‍ തന്നെ പുതിയ വേഷങ്ങള്‍ തയ്യാറാക്കാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നുമാണ്.

രാജമാണിക്യം വന്‍ ഹിറ്റായി മാറി. ഇപ്പോഴും മമ്മൂട്ടി പങ്കെടുക്കുന്ന അമ്മയുടെ ഷോകളില്‍ ബെല്ലാരി രാജയായി ഈ വേഷത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ടെന്ന് എസ് ബി സതീശന്‍ ഓര്‍ക്കുന്നു.

More in Malayalam

Trending