Malayalam
വളരെ ചെറുപ്പത്തില്‍ അച്ഛനെ നഷ്ടപ്പെട്ടു; താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ അമ്മ
വളരെ ചെറുപ്പത്തില്‍ അച്ഛനെ നഷ്ടപ്പെട്ടു; താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീ അമ്മ
ബിഗ് ബോസ് മലയാളം പതിപ്പിന്റെ സീസണ്‍ മൂന്നിന് തുടക്കം കുറിച്ചിരിക്കുകയാണ്. നിരവധി സര്‍പ്രൈസുകളാണ് ഇക്കുറി പരിപാടിയിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ പോലും ഇക്കുറി ബിഗ്ബോസ്സ് വ്യത്യസ്തമാണ്. മാത്രമല്ല സിനിമ, സീരിയല്‍ താരങ്ങള്‍ തുടങ്ങി മലയാളികള്‍ക്ക് അത്ര സുപരിചിതമല്ലാത്ത ആളുകള്‍ വരെ ബിഗ്ബോസ് സീസണ്‍ മൂന്നില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരെയും കുറിച്ചറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയും ഉണ്ട്.
ബിഗ്ബോസില്‍ എത്തിയ റിതു മന്ത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച. മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ല റിതു. എന്നാല്‍ താരം സകലകലാ വല്ലഭയാണ്. നടി, ഗായിക, മോഡലിംഗ് തുടങ്ങി പല മേഖലകളിലും താരം തിളങ്ങിയിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശിനിയായ റിതു പിജി ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് മോഡലിംഗ്, ഫാഷന്‍ മേഖലകളില്‍ എത്തുന്നത്. കിംഗ് ലയര്‍, തുറമുഖം, റോള്‍ മോഡല്‍സ്, ഓപറേഷന്‍ ജാവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വളരെ ചെറുപ്പത്തില്‍ തന്നെ റിതുവിന് അച്ഛനെ നഷ്ടപ്പെട്ടു. രണ്ടാം വയസ്സിലാണ് അപകടത്തില്‍ അച്ഛനെ നഷ്ടമാകുന്നത്. പിന്നെ എല്ലാം അമ്മയായിരുന്നു. മകള്‍ക്ക് വേണ്ടിയായിരുന്നു പിന്നീടുള്ള അമ്മയുടെ ജീവിതം. മറ്റൊരു വിവാഹം പോലും കഴിക്കാന്‍ ഈ അമ്മ തയ്യാറായിരുന്നില്ല. താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് തന്റെ അമ്മയാണെന്നും റിതു പറയുന്നു.
