Malayalam
ബിഗ്ബോസ് ബാക്കി വെച്ച മറുപടി പറഞ്ഞ് മോഹന്‍ലാല്‍; ബിബി വീടിനുള്ളില്‍ ലാലേട്ടന്റെ പുതിയ സുഹൃത്തും
ബിഗ്ബോസ് ബാക്കി വെച്ച മറുപടി പറഞ്ഞ് മോഹന്‍ലാല്‍; ബിബി വീടിനുള്ളില്‍ ലാലേട്ടന്റെ പുതിയ സുഹൃത്തും
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോട കാത്തിരുന്ന പരിപാടിയാണ് ബിഗ്ബോസ് സീസണ് ത്രീ. ഒരുപാട് സര്‍പ്രൈസുകള്‍ ഒരുക്കികൊണ്ട് ബിഗ് ബോസ് അങ്ങനെ കാണികള്‍ക്ക് മുന്‍പിലേക്ക് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇനിയുള്ള നൂറു ദിവസത്തെ അങ്കത്തിനു തിരശീല ഉയര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ബാക്കി വെച്ച മറുപടി പറഞ്ഞു കൊണ്ടായിരുന്നു മോഹന്‍ലാലിന്റെ തുടക്കം. കഴിഞ്ഞ സീസണില്‍ ബാക്കിയാക്കിയ മറുപടിയായി മോഹന്‍ലാല്‍ പറഞ്ഞത് വില്ലന്‍ .ജയിച്ചുവെന്നായിരുന്നു. എന്നാല്‍ ചെറിയൊരു തിരുത്തും താരം ഇതിനൊപ്പം നല്കി. ആ വില്ലനല്ല എന്നാണ് അവതാരകന് പറഞ്ഞത്. കൊറോണ എന്ന വില്ലനെ കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം.
അവിടുന്ന് നേരേ താരം ബിഗ്ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഷോയുടെ നത്തിപ്പിനെ കുറിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് ബിബി വീട്ടിനുള്ളിലെ തന്റ സുഹൃത്ത് ലൂക്കിനെ പരിചയപ്പെടുത്തുകയും ചെയ്തു. വീട്ടിനുള്ളിലെ രഹസ്യങ്ങള്‍ ലൂക്ക് അറിയിക്കുമെന്ന് ലാല്‍ പറഞ്ഞു. പിന്നീട് അണിയറ പ്രവര്‍ത്തകരെല്ലാം വീട്ടിനുള്ളില്‍ സജീവമായിരിക്കെ വീട് പരിചയപ്പെടുത്തുകയായിരുന്നു മോഹന്‍ലാല്‍, വീടകവും കിച്ചണും കണ്‍ഫെഷന്‍ റൂമും ബെഡ്റൂമുമൊക്കെ പരിചയപ്പെടുത്തുകയായിരുന്നു താരം.
പിന്നീട് പാട്ടും നൃത്തവുമൊക്കെയായി വീട്ടിനുള്ളിഷ ആഘോഷമാക്കുകയായിരുന്നു അവതാരകന്. പൂര്‍ണ്ണമായും ഗവണ്മെന്റ് പ്രോട്ടോക്കോള്‍ പ്രകാരമാണ് വീടകം ഒരുക്കിയിട്ടുള്ളതെന്നും എല്ലാ മത്സരാര്‍ത്ഥികളും കഴിഞ്ഞ രണ്ടാഴ്ചയായി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് വീട്ടിനുള്ളിലേക്കെത്തുന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയ ശേഷമായിരുന്നു ആദ്യ മത്സരാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ചത്.
ആദ്യ മത്സരാര്‍ത്ഥിയായി എത്തിയത് പ്രേക്ഷകരുടെ പ്രിയ താരമായ നോബി മാര്‍ക്കോസ് ആയിരുന്നു.
സ്കൂള്‍ കാലത്ത് മിമിക്രിയിലും കലാപരിപാടികളും സജീവമായിരുന്ന നോബി ഒരു ടിവി റിയാലിറ്റി ഷോയിലൂടെയാണ് മിനി സ്ക്രീനില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. മിനി സ്ക്രീനില്‍ വ്യക്തമായ അടിത്തറ ആക്കിയ ശേഷമാണ് പിന്നീട് ബിഗ് സ്ക്രീനിലും നോബി എത്തപെടുന്നത്
ഹോട്ടല്‍ കാലിഫോര്‍ണിയ,പുലിമുരുകന്,ഇതിഹാസ,നമസ്തേ ബാലി,ഷീ ടാക്സി,മാല്‍ഗുഡി ഡെയ്സ് തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നോബി സ്റ്റാര്‍ മാജിക്കിലെ പ്രേക്ഷകരുടെ പ്രിയ താരമായിരുന്നു. സ്റ്റാര്‍മാജിക്കിലെ നോബിയുടെ ചുറു ചുറുക്കും തമാശയും ഒരുപക്ഷെ അതിനേക്കാളും ഇരട്ടി ആയിട്ടാണ് ബിഗ് ബോസില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഇത് വരെ തങ്ങള്‍ സ്ക്രീനില്‍ കണ്ട താരം എങ്ങനെയാകും യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതെന്ന് അറിയാനുള്ള ആകാംഷയും ആരാധകര്‍ക്കുണ്ട്.
