Malayalam
20 വര്‍ഷത്തിനു ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങി ശാലിനി
20 വര്‍ഷത്തിനു ശേഷം അഭിനയത്തിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങി ശാലിനി
Published on
കുട്ടിക്കാലം മുതല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിനി. വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ട് നില്ക്കുന്ന ശാലിനി വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനില്‍ ശാലിനി ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നാണ് വിവരം. 2000ത്തിലായിരുന്നു തമിഴ് നടന് അജിത്തുമായുള്ള വിവാഹം നടക്കുന്നത്.
തുടര്‍ന്ന് കുടുംബവുമായി മുന്നോട്ട് പോകുകയാണ് താരം. 20 വര്‍ഷത്തിന് ശേഷം ആണ് ഇപ്പോള്‍ വീണ്ടും അഭിനയ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നത്.
മണിരത്നത്തിന്റെ അലൈപായുതേ, കമലിന്റെ പിരിയാത വരം വേണ്ടും എന്നീ ചിത്രങ്ങളിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്.കല്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്വന് എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്.
Continue Reading
You may also like...
Related Topics:shalini ajith
