Connect with us

ബിഗ് ബോസ് ടീമിനെ ഞെട്ടിച്ച് പ്രേക്ഷകർ ഒളിപ്പിച്ച് വെച്ച ആ രഹസ്യം പുറത്ത് അദ്ദേഹം ഉണ്ടാകും?

Malayalam

ബിഗ് ബോസ് ടീമിനെ ഞെട്ടിച്ച് പ്രേക്ഷകർ ഒളിപ്പിച്ച് വെച്ച ആ രഹസ്യം പുറത്ത് അദ്ദേഹം ഉണ്ടാകും?

ബിഗ് ബോസ് ടീമിനെ ഞെട്ടിച്ച് പ്രേക്ഷകർ ഒളിപ്പിച്ച് വെച്ച ആ രഹസ്യം പുറത്ത് അദ്ദേഹം ഉണ്ടാകും?

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോ ബിഗ്ബോസ് ഫെബ്രവരി 14 ന് ആരംഭിക്കുകയാണ്. കഴിഞ്ഞ മാസമാണ് ബിഗ്ബോസ് മലയാളം സീസൺ 3 അണിയറയിലൊരുങ്ങുന്നതായ വിവരം പുറത്ത് വന്നത്. സ്റ്റാർ സിംഗർ വേദിയിൽ വെച്ച് യുവനടൻ ടൊവിനോ തോമസാണ് ലോഗോ പുറത്ത് വിട്ടുകൊണ്ട് ബിഗ്ബോസിൻ്റെ വരവ് അറിയിച്ചത്. അന്ന് മുതൽ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു ബിഗ് ബോസിന് വേണ്ടി.

മൂന്നാം സീസണിലെ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്നുള്ള ചർച്ച ഇപ്പോഴും സോഷ്യൽ മീഡിയയിൽ തകൃതിയായി നടക്കുന്നുണ്ട്. രശ്മി നായര്‍ മുതല്‍ ഭാഗ്യലക്ഷ്മിയുടെ പേരുകള്‍ വരെ ഇത്തവണത്തെ സീസണില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പല മത്സരാര്ഥികളും തങ്ങൾ ഷോയിലേക്ക് ഇല്ലെന്നും വ്യജവാർത്തകൾക്ക് എതിരെയും രംഗത്ത് എത്തിയിരുന്നു.

അതിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരായിരുന്നു ബോബി ചെമ്മണ്ണൂരിന്റേത്. അദ്ദേഹം ഷോയിൽ മത്സരാർത്ഥിയായായി എത്തുമെന്ന് ഉറപ്പിക്കാൻ കഴിയുന്ന സൂചനകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.ആരാധകരാണ് ബോബിയ്ക്ക് വേണ്ടി പണി തുടങ്ങിക്കഴിഞ്ഞത്. സകലരെയും ഞെട്ടിച്ചു കൊണ്ട് പുതിയ ആർമി രൂപപ്പെട്ടിരിക്കുകയാണ്. ബോബി ചെമ്മണ്ണൂറിന് വേണ്ടിയിട്ടാണ് ഇപ്പോൾ ബോച്ചോ ആർമി എന്ന ഗ്രൂപ്പിന് ആരാധകർ തുടക്കമിട്ടിരിക്കുന്നത്. ബോബി ചെമ്മണ്ണൂർ മത്സരാർത്ഥി ആണോ അല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. അതിനിടയിലാണ് ഇത്തരത്തിൽ ഒരു ആർമ്മിക്ക് തുടക്കമിട്ടിരിക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥി ആകുന്ന അദ്ദേഹത്തിന് പിന്തുണ എന്ന ഉദ്ദേശത്തോടെയാണ് ബോച്ചോ ആർമിക്ക് തുടക്കമിട്ടത്.

ഈ അടുത്തിടെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറഞ്ഞ് നിന്നത്. ജപ്തിക്കിടെ ആത്മഹത്യ ഭീണണി മുഴക്കിയ രാജൻ അമ്പിളി ദമ്പതികൾ തീ ആളി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. മാതാപിതാക്കൾ നഷ്ടപെട്ട രാഹുലിനും രഞ്ജിത്തിനും രക്ഷകനായി അവതരിച്ചത് ബോബി ചെമ്മണ്ണൂറായിരുന്നു. തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങുകയായിരുന്നു.അന്ന് മുതൽ ബോബി വാർത്തകളിൽ നിറയുകയാണ്. ഇത് കൊണ്ട് ഒക്കെ തന്നെയാണ് ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി സോഷ്യൽ മീഡിയ ബോബി ചെമ്മണ്ണൂരിന്റെ പേര് നിർദേശിച്ചത് സാമൂഹ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ബിഗ് ബോസിൽ ആരൊക്കെ ഉണ്ടാകും എന്ന ചർച്ചകളും എന്തായാലും അദ്ദേഹം ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം കാത്തിരുന്ന് കാണാം

അതിനിടെ കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥികളും തങ്ങളുട അഭിപ്രായങ്ങള്‍ പങ്കുവെച്ച്‌ എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ദയ അശ്വതിയും തന്റെ അഭിപ്രായം പറഞ്ഞ് എത്തുകയുണ്ടായി. ബിഗ് ബോസ് സീസണ്‍ 3 യില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് ഞാനും കണ്ടു. പ്രവചിക്കാന്‍ ഞാന്‍ ദൈവം അല്ല ,എന്നാലും ഈ കാര്യത്തില്‍ ഞാന്‍ കണ്ണും പൂട്ടി പറയും, ബിഗ് ബോസ് സീസണ്‍ 3 യിലെ വിജയി ബോബി ചെമ്മണൂരാണെന്ന്. കാത്തിരുന്നു കാണാമെന്നുമായിരുന്നു ദയ അശ്വതി കുറിച്ചത്.

ഗായത്രി അരുണ്‍, റംസാന്‍ മുഹമ്മദ്, രഹ്ന ഫാത്തിമ, ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആര്‍ജെ കിടിലം ഫിറോസ്, ധന്യ നാഥ്, സാജന്‍ സൂര്യ എന്നിങ്ങനെയുള്ള താരങ്ങളാണ് ബിഗ് ബോസിലേക്ക് എത്തുന്നായാണ് വിക്കിപീഡിയ സൈറ്റില്‍ വന്നിരിക്കുന്നത്. ഇതില്‍ പലരുടെയും പേരുകള്‍ കഴിഞ്ഞ ആഴ്ചകളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞ് നിന്നതായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് തന്നെയാണ് കരുതുന്നത്. ട്രാൻസ് കമ്യൂണിറ്റിയിൽ നിന്നും ഒരാളെ പ്രേക്ഷകരെല്ലാവരും തന്നെ പ്രതീക്ഷിക്കുന്നുണ്ട്. സീമ വിനീത് മുതൽ ദീപ്തി കല്യാണി വരെയുള്ള ട്രാൻസ് വിമെൻസിന്റെ പേരുകളാണ് മത്സരാർത്ഥിയായെത്തുന്നു എന്ന നിലയിൽ ഉയർന്നുകേൾക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top