Malayalam
ആ ഹിറ്റ് സീരിയല്‍ ഓര്‍മ്മകള്‍ പങ്കിട്ട് മിനിസ്‌ക്രീന്‍ റൊമാന്റിക് ഹീറോ സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍
ആ ഹിറ്റ് സീരിയല്‍ ഓര്‍മ്മകള്‍ പങ്കിട്ട് മിനിസ്‌ക്രീന്‍ റൊമാന്റിക് ഹീറോ സിദ്ധാര്‍ത്ഥ് വേണു ഗോപാല്‍
കീര്‍ത്തിയുടെ സിദ്ദു, അരുണ്‍ ഷേണായി തുടങ്ങിയ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് സിദ്ധാര്‍ഥ് വേണുഗോപാല്‍. ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രമേ അവതരിപ്പിച്ചൂള്ളൂ എങ്കിലും അവ പ്രേക്ഷകര്‍ എക്കാലവും ഓര്‍ത്തുവെയ്ക്കുന്നവ ആണ്.
പഠിക്കുന്ന കാലത്ത് തന്നെ അഭിനയമോഹം ഉണ്ടായിരുന്ന ആദ്ദേഹം അദ്ദേഹം പ്രഫഷണല്‍ നാടകങ്ങളില്‍ സജീവമായിരുന്നു. സിനിമ നിര്‍മാതാവും നടനുമായ അരുണ്‍ ഘോഷാണ് സിദ്ധാര്‍ത്ഥിനെ മിനി സ്‌ക്രീനിലേക്ക് എത്തിക്കുന്നത്. പ്രേക്ഷകരുടെ പിന്തുണയാണ് തന്റെ വിജയമെന്ന് സിദ്ധാര്‍ഥ് മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്.. സോഷ്യല്‍ മീഡിയയിലും സജീവ വ്യക്തിത്വമായ സിദ്ധാത്തിന്റെ ഫേസ്ബുക്ക് ഓര്‍മ്മകള്‍ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
‘പഴയ ഓര്‍മ്മകള്‍… മനസ്സറിയാതെ എന്ന സീരിയലില്‍
യില്‍ ആകാശിന്റെയും അരുണയുടെയും വിവാഹം… സൂര്യാ ടിവിയില്‍…പ്രിയ കൂട്ടുകാരെ നിങ്ങള്‍ ഇത് വരെ തന്ന എല്ലാ സ്‌നേഹത്തിനും പിന്തുണക്കും, ഒരുപാട് നന്ദി’ എന്നുപറഞ്ഞുകൊണ്ടാണ് സിദ്ധാര്‍ത്ഥ് പഴയ ഓര്‍മ്മകള്‍ പങ്കിട്ടത്. ഇത് വൈകാതെ തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. കസ്തൂരിമാനിന് ശേഷം ഭാഗ്യജാതകത്തില്‍ ആണ് സിദ്ധാര്‍ഥ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ഇപ്പോള്‍ സിനിമകളുടെ തിരക്കിലാണ് സിദ്ധാര്‍ഥ്.
