ശരത്ത് മരണപ്പെട്ടിട്ട് ആറ് വര്‍ഷം, ഓര്‍മ്മകള്‍ പങ്കുവെച്ച് സുഹൃത്തുക്കള്‍
ഓട്ടോഗ്രാഫ് സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ശരത് കുമാര്‍. രാജസേനന്റെ കൃഷ്ണകൃപാസാഗരത്തിലൂടെ അഭിനയരംഗത്തെത്തിയ ശരത് ചന്ദനമഴ എന്ന സീരിയലിലും സരയൂ എന്ന സീരിയലിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടിരിക്കെയാണ് താരം മരണപ്പെടുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആണ് ശരത് ലോകത്തോട് വിട പറഞ്ഞത്.
ഇപ്പോഴിതാ ശരത്തിന്റെ ഓര്‍മ്മയില്‍ സുഹൃത്തുക്കള്‍ പങ്ക് വച്ച കുറിപ്പുകള്‍ ആണ് ശ്രദ്ധ നേടുന്നത്. ഈ 26 ന് 6വര്‍ഷം പൂര്‍ത്തിയാകുന്നു, സൗഹൃദം എന്താണെന്ന് പഠിപ്പിച്ചവന്, പക്ഷെ ഈശ്വരന് അവനെ വലിയ ഇഷ്ടമായിരുന്നു അത് കൊണ്ട് നേരത്തേ വിളിച്ചു. തിരുവനന്തപുരം വന്നാല്‍ എങ്ങനെയാ ഇവനെ കാണാതെ തിരികെ പോകുന്നത്, ഇന്നും വീട്ടില്‍ വന്നാല്‍ അവന് ഇവിടില്ലെന്നുള്ള തോന്നല്‍ ഉണ്ടാകില്ല, ഇവിടെ തന്നെ ഉണ്ട് അല്ലാതെ അവനു അങ്ങനെ പോകാന്‍ കഴിയില്ല.
അനീഷ് ദേവ് എന്നയാളാണ് ശരത്തിന്റെ ഓര്‍മ്മയില്‍ കുറിപ്പ് പങ്ക് വച്ചത്. അതേ വാക്കുകള്‍ ശരത്തിന്റെ ഒപ്പം ഔട്ടോഗ്രാഫില് അഭിനയിക്കുകയും ശരത്തിന്റെ ഉറ്റസുഹൃത്തായി മാറുകയും ചെയ്ത ശ്രീക്കുട്ടി സ്വന്തം പ്രൊഫൈലില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെയാണ് വൈറല്‍ ആയി മാറുന്നത്.
