Malayalam
സന്തോഷ വാര്‍ത്ത പങ്കിട്ട് കാര്‍ത്തി, ആശംസകളുമായി ആരാധകര്‍
സന്തോഷ വാര്‍ത്ത പങ്കിട്ട് കാര്‍ത്തി, ആശംസകളുമായി ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് കൈ നിറയെ ആരാധകരുള്ള താരങ്ങളാണ് സൂര്യയും കാര്‍ത്തിയും. ഇവരുടെ കുടുംബ വിശേഷങ്ങളു പ്രേക്ഷകരുടെ ഇടയില്‍ ഇടം പിടിക്കാറുണ്ട്. ആരാധകരുമായി അടുത്ത ബന്ധമാണ് താരകുടുംബം കാത്തുസൂക്ഷിക്കുന്നത്. ചെറിയ വിശേഷങ്ങള്‍ പോലും ആരാധകരുമായി പങ്കുവെയ്ക്കാറുള്ള കാര്‍ത്തി ഇപ്പോഴിത ഒരു സന്തോഷ വാര്‍ത്ത കൂടി പങ്കുവെച്ചിരിക്കുകയാണ്.
കോവിഡ് ചികിത്സയിലായിരുന്ന നടന്‍ സൂര്യ തിരികെ വീട്ടിലെത്തിയിരിക്കുകയാണ്. കാര്‍ത്തിയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. സൂര്യ സുരക്ഷിതമായി തന്നെ വീട്ടില്‍ തിരിച്ചെത്തി. വരുന്ന കുറച്ച് ദിവസങ്ങളില്‍ അദ്ദേഹം ഹോം ക്വാറന്റൈനിലായിരിക്കും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി ഉണ്ട് എന്നും കാര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ ആശംസകളുമായി ആരാധകര്‍ രംഗത്തെത്തി.
തനിക്ക് കോവിഡ് പോസിറ്റീവ് ആയ വിവരം സൂര്യ തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചത്. വെട്രിമാരന്‍ ചിത്രം വടിവാസലിന്റെ ലൊക്കേഷനില്‍ വെച്ചാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഭയം കൊണ്ട് തളര്‍ത്താനാവില്ലെന്നും എന്നാല്‍ സുരക്ഷയും ശ്രദ്ധയും ആവശ്യമാണെന്നും സൂര്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. സംവിധായകന്‍ പാണ്ടിരാജയുടെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കേയാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നീട്ടിവെച്ചിരിക്കുകയാണ്. വിശ്രമത്തിന് ശേഷം സൂര്യ വീണ്ടും സിനിമയില്‍ സജീവമാകും.
സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം. മലയാളി നടി അപര്‍ണ്ണ ബാലമുരളിയായിരുന്നു നായിക. മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇത്. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.
