Malayalam
‘വാലന്റൈന്‍സ് ഡേ ഗെറ്റ് ടുഗെദര്‍’, വൈറലായി രഞ്ജിനിയുടെ പുത്തന്‍ ചിത്രം
‘വാലന്റൈന്‍സ് ഡേ ഗെറ്റ് ടുഗെദര്‍’, വൈറലായി രഞ്ജിനിയുടെ പുത്തന്‍ ചിത്രം
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന, തന്റേതായ അവതരണ ശൈലി കൊണ്ടും ഭാഷാ ഉച്ചാരണം കൊണ്ടും ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി എങ്കിലും മലയാളികള്‍ ഇരു കൈയും നീട്ടിയാണ് രഞ്ജിനിയെ സ്വീകരിച്ചത്.
ടെലിവിഷന്‍ അവതാരക എന്ന് ഓര്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ മലയാളികളുടെ മനസ്സിലേക്ക് കടന്നുവരുന്ന മുഖമാണ് രഞ്ജിനിയുടേത്. രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ രഞ്ജിനിയെ കൂടുതല്‍ അടുത്ത് അറിയുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.
വാലന്റൈന്‍സ് ഡേ ഗെറ്റ് ടുഗെദര്‍ എന്ന ക്യാപ്ഷനിലൂടെയാണ് രഞ്ജിനി ചിത്രം പങ്ക് വച്ചത്. രഞ്ജിനിയുടെ സുഹൃത്തുക്കള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം രഞ്ജിനിയുടെ ആത്മസുഹൃത്തും ഗായികയുമായ രഞ്ജിനി ജോസും ചിത്രത്തില്‍ ഉണ്ട്. ചുമന്ന വേഷത്തില്‍ ഉള്ള വ്യക്തി നിങ്ങളെ പോലെയുണ്ട് എന്നും ആരാധകര്‍ പറയുന്നു.
രഞ്ജിനിയുടെ വിവാഹത്തെ കുറിച്ച് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അന്നൊന്നും താരം ഇതിനോട് പ്രതികരിച്ചിരുന്നില്ല പിന്നീട് സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി തനിക്ക് വിവാഹം കഴിക്കാന്‍ താത്പര്യം ഇല്ലെന്നും ഒറ്റക്ക് ജീവിച്ചാല്‍ എന്താണ് കുഴപ്പം എന്നും രഞ്ജിനി ചോദിച്ചിരുന്നു. മാത്രമല്ല രഞ്ജിനിയുടെ വിവാഹം നടന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതായും ഇപ്പോള്‍ അതില്ലെന്നും രഞ്ജിനിയുടെ അമ്മൂമ്മ പറഞ്ഞ വീഡിയോയും വൈറല്‍ ആയിരുന്നു.
