Connect with us

സംഘപരിവാര്‍ അനുകൂലികള്‍ക്ക് യാത്രാ ആശംസകള്‍ അറിയിച്ച് സ്വര ഭാസ്‌കര്‍

Malayalam

സംഘപരിവാര്‍ അനുകൂലികള്‍ക്ക് യാത്രാ ആശംസകള്‍ അറിയിച്ച് സ്വര ഭാസ്‌കര്‍

സംഘപരിവാര്‍ അനുകൂലികള്‍ക്ക് യാത്രാ ആശംസകള്‍ അറിയിച്ച് സ്വര ഭാസ്‌കര്‍

ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ കൂ ആപ്പിലേക്ക് പോകുന്ന സംഘപരിവാര്‍ അനകൂലികളെ ട്രോളി ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. ട്വിറ്റര്‍ വിരോധികള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സ്വര ഇപ്പോള്‍. നിലപാടുകളുടെ പേരില്‍ ട്വിറ്ററില്‍ ഏറെ വിമര്‍ശങ്ങള്‍ക്ക് ഇരയാകാറുള്ള താരമാണ് സ്വര.

”ട്വിറ്ററില്‍ നിന്ന് കൂ ആപ്പിലേക്ക് ചേക്കേറുന്ന ഭക്തന്‍മാര്‍ക്ക് എന്റെ സ്‌നേഹം നിറഞ്ഞ യാത്രാ ആശംസകള്‍. എന്നെ മിസ് ചെയ്യണേ” എന്നാണ് സ്വരയുടെ ട്വീറ്റ്. ട്വിറ്ററിന് ബദലായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരും കൂടിയാണ് കൂ വിന് പ്രചാരണം നല്‍കിയത്.

കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കൂ വില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററുമായി കൂ വഴിയാണ് കേന്ദ്ര ടെക്‌നോളജി മന്ത്രാലയം സംവദിച്ചിരുന്നത്. അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്നോളജീസാണ് കൂവിന് പിന്നില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവെയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയര്‍ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും.

More in Malayalam

Trending

Recent

To Top