Actress
പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ; രഞ്ജിനി ഹരിദാസ്
പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ; രഞ്ജിനി ഹരിദാസ്
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു.
വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു. 42 കാരിയായ രഞ്ജിനി ഇപ്പോഴും അവിവാഹിതയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ഇതുവരെയും താരം തയ്യാറായിട്ടില്ല, ഇതേക്കുറിച്ച് പലരും താരത്തോട് ചോദിക്കാറുമുണ്ട്.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് രഞ്ജിനി തുറന്ന് പറഞ്ഞതാണ് വൈറലായി മാറിയിരിക്കുന്നത്. അമ്മ എന്നോട് വിവാഹം ചെയ്യാൻ പറയില്ല. പറഞ്ഞിട്ടുമില്ല. വിവാഹം ചെയ്യുകയാണെങ്കിൽ പങ്കാളിയെക്കുറിച്ച് തനിക്കൊരു സങ്കൽപ്പമുണ്ടെന്നും രഞ്ജിനി ഹരിദാസ് അന്ന് വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി ഞാൻ പറയുന്നതാണ്.
ഇതുവരെ അങ്ങനെയാെരാളെ കണ്ടെത്തിയിട്ടില്ല. നമു്കക് ഓരോരുത്തർക്കും ഓരോ ക്വാളിറ്റി ഉണ്ടാകും. എന്നേക്കാളും എല്ലാത്തിനും പോയിന്റ്1 ബെറ്റർ ആയിരിക്കണം. പോയിന്റ് 001 ആയാലും മതി. കാരണം അവിടെ ഈഗോ വരാൻ പാടില്ല. എന്റെ നെഗറ്റീവ് അതാണ്. അവിടെ ഈഗോ അടിച്ചാൽ ഞാൻ വിട്ട് കൊടുക്കില്ല. അത് എന്റെ പ്രശ്നമാണെന്ന് എനിക്ക് അറിയാം.
കഴിഞ്ഞ 20 വർഷം ഞാൻ ഡേറ്റ് ചെയ്തവരിൽ നോക്കിയാൽ എന്തെങ്കിലും ഒരെണ്ണത്തിൽ അവർക്ക് കോംപ്ലക്സ് അടിക്കും. ഇപ്പോൾ കോംപ്ലക്സ് അടുക്കുന്നത് ഞാൻ ജീവിക്കുന്ന ജീവിതത്തിലായിരിക്കും. എന്റെ ജീവിതം സ്വതന്ത്ര്യമായി ജീവിക്കുന്നു. എന്റെ തീരുമാനങ്ങളെല്ലാം ഞാനാണ് എടുക്കുന്നത്. ഒരു കാര്യം ചെയ്യാൻ എനിക്കൊരാളോട് ചോദിക്കേണ്ട. അതൊക്കെ മനസിലാക്കാൻ പറ്റണം.
അത് മനസിലാക്കണമെങ്കിൽ അതേ അനുഭവങ്ങൾ അദ്ദേഹത്തിനും ഉണ്ടായിരിക്കണം. അങ്ങനെ ഞാൻ ട്രെഡീഷണലാണ്. ആ പുരുഷൻ എല്ലാത്തിലും എന്നേക്കാളും മികച്ചതായിരിക്കണം. അങ്ങനെയൊരാൾ വരേണ്ടതുണ്ട്. മാത്രമല്ല, പെണ്ണിനെ താലി കെട്ടുന്നതിന് പകരം, എന്തുകൊണ്ട് പുരുഷനെ താലി കെട്ടുന്നത് ആക്കിക്കൂടാ എന്ന് രഞ്ജിനി ചോദിച്ചതായും പറയപ്പെടുന്നു.