Connect with us

എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്, കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമ, പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും എന്നെ പോലെ സാധിച്ചെന്ന് വരില്ല; രഞ്ജിനി ഹരിദാസ്

Malayalam

എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്, കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമ, പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും എന്നെ പോലെ സാധിച്ചെന്ന് വരില്ല; രഞ്ജിനി ഹരിദാസ്

എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്, കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമ, പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും എന്നെ പോലെ സാധിച്ചെന്ന് വരില്ല; രഞ്ജിനി ഹരിദാസ്

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകർഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകർക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാൻ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമർശനങ്ങൾക്കും രഞ്ജിനി പാത്രമായിരുന്നു.

ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ രഞ്ജിനി ഹരിദാസിന്റെ വാക്കുകളും ചർച്ചയായി മാറുകയാണ്. തനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടനുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

എനിക്ക് ഷർട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന ഒരു നടനുണ്ട്. പക്ഷെ ഇപ്പോൾ കാണിച്ചു തരാൻ ആ ഫോട്ടോ കയ്യിലില്ല. എനിക്ക് ഫോട്ടോ അയച്ചു തരുന്നതിന്റെ ഉദ്ദേശം എന്താണ്? എന്നിട്ട് എന്നോട് പറയും, നിന്റെ ഫോട്ടോ അയച്ചു താ. എന്റെ കയ്യിൽ തെളിവില്ല. ഉണ്ടായിരുന്നുവെങ്കിൽ പേര് പറഞ്ഞേനെ. മുട്ടിയ വാതിൽ മാറിപ്പോയി എന്ന് ഞാൻ മറുപടി നൽകും. അതോടെ അത് അവസാനിക്കും.

പക്ഷെ ഇത് ഈ മേഖലയിൽ ജോലി ചെയ്യുന്നതു കൊണ്ട് മാത്രം വരുന്നതല്ല. ഇപ്പോൾ ഇത്തരം സംസാരം നടക്കുന്നതെല്ലാം ഇനി വരുന്ന പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉള്ള ഒരു പാഠം ആയിരിക്കും. കണ്ണ് മഞ്ഞളിപ്പിക്കുന്ന മേഖലയാണ് സിനിമാ മേഖല. പ്രശസ്തിയോടും പണത്തോടും നോ പറയാൻ എല്ലാവർക്കും സാധിച്ചെന്ന് വരില്ല. സാമ്പത്തികമായും മറ്റും പിന്നിൽ നിൽക്കുന്നവരാണ് ഇതിൽ പെട്ടു പോകുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്. പ്രിവിലേജിൽ നിന്നും വരികയാണെങ്കിൽ അങ്ങനെയല്ല.

എന്റെ അച്ഛനും അമ്മയും നിർമ്മാതാവോ സംവിധായകനോ ആയിരുന്നുവെങ്കിൽ എനിക്ക് ഇത്തരം അനുഭവങ്ങളുണ്ടാകില്ല. അത്തരം പ്രിവിലേജുകളില്ലാതെ, സിനിമാ മോഹവുമായി വരുമ്പോൾ നോ പറയാൻ പറ്റുന്നില്ല. അവർ വിചാരിക്കുക യെസ് പറഞ്ഞാൽ, അല്ലെങ്കിൽ വഴങ്ങി കൊടുത്താൽ അവരുടെ ജീവിതം മാറിമറയും എന്നാണ്. അത് ചൂഷണമാണ്.

ഇത് ഓക്കെയല്ല. പക്ഷെ സ്ത്രീകളെ നോ പറയാനല്ല പഠിപ്പിക്കേണ്ടത്, ആ അന്തരീക്ഷം മാറ്റാനാണ് ശ്രമിക്കേണ്ടത്. എന്തുകൊണ്ട് സ്ത്രീകൾ നോ പറയുന്നില്ലെന്നാണ് പലരും ചോദിക്കുന്നത്. പല സീനിയർ താരങ്ങളും പറയുന്നത് കണ്ടു എന്തുകൊണ്ട് നോ പറയുകയോ മറ്റ് ഇൻഡസ്ട്രിയിലേക്ക് പോവുകയോ ചെയ്യുന്നില്ലെന്ന്. എനിക്ക് നോ പറയാൻ അറിയാം. പക്ഷെ പലർക്കും നോ പറയാൻ അറിയില്ല. ഓരോരുത്തരുടേയും സാഹചര്യങ്ങൾ വേറെയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള തുറന്നു പറച്ചിലുകളിൽ നിരവധി പ്രമുഖരുടെ പേരാണ് പുറത്ത് വന്നത്. മുൻനിര നടന്മാരായ മുകേഷ്, സിദ്ധീഖ്, ജയസൂര്യ, നിവിൻ പോളി, മണിയൻപിള്ള രാജു, ഇടവേള ബാബു, സുധീഷ് തുടങ്ങിയവർക്കെതിരേയും സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ് തുടങ്ങിയവർക്കെതിരേയും ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. പിന്നാലെ പ്രത്യേക അന്വേഷണം സംഘം കേസ് എടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

More in Malayalam

Trending