മമ്മൂട്ടിയുടെ വസതിയില്‍ എത്തിയ മോഹന്‍ലാന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ദുല്‍ഖറിനും അമാലുവിനും മറിയത്തിനുമൊപ്പം നില്ക്കുന്ന മോഹന്‍ലാല്‍ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദുല്‍ഖറിന്റെ കയ്യിലിരുന്ന് സൂപ്പര്‍താരത്തെ കൗതുകത്തോടെ നോക്കുന്ന മറിയവും ഏവരുടെയും ശ്രദ്ധ കവരുന്നുണ്ട്.
കടവന്ത്രയിലെ മമ്മൂട്ടിയുടെ പുതിയ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മോഹന്‍ലാല്‍. മൂന്ന് ആഴ്ചകള്‍ക്കു മുമ്പുള്ള ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
മോഹന്‍ലാലിന്റെ ഫാന്‍സ് പേജുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. നേരത്തെ ഇച്ചാക്കയ്ക്കൊപ്പം എന്ന കാപ്ഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്ന് എടുത്തതാണ് ഈ ചിത്രവും.
അതേസമയം, ഈ ചിത്രം പങ്കുവെച്ച് ഇന്ത്യ ടുഡേയില്‍ വന്ന വാര്‍ത്തയും ഏറെ ചര്‍ച്ചയായി. മകന് ദുല്‍ഖര്‍ സല്‍മാനും കൊച്ചു മകള്‍ മറിയത്തിനും ഒപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം എന്നാണ് ഇന്ത്യ ടുഡേ വാര്‍ത്തയില്‍ എഴുതിയിരിക്കുന്നത്. ഇതോടെ പൊങ്കാലയുമായി ആരാധകരും സിനിമാേ്രപമികളും ആരാധകരും രംഗത്തെത്തി.
കഞ്ചാവ് അടിച്ചിരിപ്പാണോ?, വിശ്വാസതയെ ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. അപ്പോള്‍ പ്രണവ് ആരാ?, ബിലാലിക്ക എത്താന്‍ ലേറ്റ് ആകും അതിന് മുമ്പ് പോസ്റ്റ് മുക്കിക്കോ എന്നിങ്ങനെയാണ് ചില കമന്റുകള്‍. വാര്‍ത്ത എഡിറ്റ് ചെയ്തെങ്കിലും സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...