Malayalam
രജിത്കുമാറിന്റെ തനി രൂപം പുറത്തേക്ക് സോഷ്യൽ മീഡിയ തിരിയുന്നു ഇത് ബിഗ് ബോസ് അല്ല….
രജിത്കുമാറിന്റെ തനി രൂപം പുറത്തേക്ക് സോഷ്യൽ മീഡിയ തിരിയുന്നു ഇത് ബിഗ് ബോസ് അല്ല….
റേറ്റിംഗിൽ എപ്പോഴും മുന്നിൽ നിൽക്കുന്ന പരിപാടികളിലൊന്നാണ് ഫ്ലവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. നോബി മാര്‍ക്കോസ്. ബിനു അടിമാലി, അനുമോള്‍, തങ്കച്ചന്‍, ശ്രീവിദ്യ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായവരാണ്. ഇരുനൂറ്റി അമ്പതിലധികം എപ്പിസോഡുകള്‍ പിന്നിട്ട് പരിപാടി ജൈത്രയാത്ര തുടരുകയാണ്
ഇടയ്ക്കിടെ സിനിമാ താരങ്ങളും അതിഥികളായി സ്റ്റാര്‍ മാജിക്കില്‍ പങ്കെടുക്കാറുണ്ട്. കൂടാതെ അടുത്തിടെ ബിഗ് ബോസ് താരങ്ങളും സ്റ്റാര്‍ മാജിക്ക് എപ്പിസോഡുകളില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി ഡോ രജിത്ത് കുമാറാണ് സ്റ്റാര്‍ മാജിക്കിന്റെ ഭാഗമായി എത്തിയത്. പരിപാടിയുടെ കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം രജിത്ത് കുമാര്‍ ഭാഗമായിരുന്നു.ഇപ്പോൾ ഇതാ രജിത് കുഅംറിനെതിരെ തിരിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയ.ഒരു പരിപാടിയുടെ ഭാഗമായി രജിത് ധരിച്ച വസ്ത്രമാണ് അതിന് ആധാരം…..
സ്ത്രീ പുരുഷന്റെ വേഷമോ പുരുഷന്‍ സ്ത്രീയുടെ വേഷമോ അണിയാന്‍ പാടില്ല’ എന്ന രജിത്തിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. മുന്‍പ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ഇത്തരമൊരു നിലപാട് രജിത്ത് പറഞ്ഞത്. വീണ്ടും മറ്റൊരു ടെലിവിഷന്‍ ഷോ യില്‍ സ്ത്രീയുടെ വേഷത്തില്‍ രൂപം മാറി എത്തിയിരിക്കുയാണ് താരം. വേദിയില്‍ സ്‌കിറ്റ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് സ്ത്രീ വേഷം കെട്ടിയ രജിത്തിനെ പുറംലോകം കാണുന്നത്.
മുന്‍ ബിഗ് ബോസ് താരങ്ങളടക്കം പല പ്രമുഖരും രജിത്തിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ്.ഇന്‍സ്റ്റാഗ്രാം പേജിലൂടെ എന്റെ അണ്ണാ എന്ന ക്യാപ്ഷനിലാണ് എലീന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണത്തെ കുറിച്ചടക്കം രജിത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. ശേഷം ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി വന്നതോടെയാണ് രജിത്തിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.സ്വന്തം നിലപാടുകളുടെയും സംസാരത്തിന്റെയും പേരില്‍ ബിഗ് ബോസ് വീടിനുള്ളിലും രജിത് ഒറ്റയ്ക്ക് ആയിരുന്നു. എന്നാല്‍ പുറത്ത് വലിയ ആരാധക പിന്തുണ താരത്തിനൊപ്പം ഉണ്ടായിരുന്നു
അതേസമയം ഇതിന് പിന്നാലെ സ്റ്റാര്‍ മാജിക്കിലേക്ക് പഴയ താരങ്ങളെ വീണ്ടും കൊണ്ടുവരണമെന്ന ആവശ്യവുമായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. യൂടൂബില്‍ അപ്ലോഡ് ചെയ്ത സ്റ്റാര്‍ മാജിക്ക് വീഡിയോകള്‍ക്ക് താഴെയാണ് കമന്റുകളുമായി മിക്കവരും എത്തിയത്.
രജിത്ത് സാറിനെ ഒഴിവാക്കി പഴയ താരങ്ങളെ മടക്കികൊണ്ടുവരണം എന്ന ആവശ്യവുമായാണ് അധികപേരും ഉന്നയിച്ചത്. “രജിത് സാറിനെ ഒഴിവാക്കൂ…അനുക്കുട്ടിയെയും അനു ജോസഫിനെയും നോബി, നവീന്‍, ഷിയാസ് ഇവരെ കൊണ്ടുവരൂ എന്നാണ് ഒരാള്‍ കമന്റിട്ടിരിക്കുന്നത്. രജിത് സാര്‍ ഇത് ബിഗ് ബോസ് അല്ല അതിലെ പോലെ വാര്‍ത്താനം പറയാന്‍ എന്ന് മറ്റൊരാളും കുറിച്ചു. രജിത്ത് സാറിനെ ഒന്നു പറഞ്ഞു വിടാമോ? പ്ലീസ്… ഇതൊരു അപേക്ഷ ആണ്.. ഇല്ലെങ്കില്‍ ഇനി മുതല്‍ സ്റ്റാര്‍ മാജിക്ക് കാണില്ല എന്നാണ് മറ്റൊരു പ്രേക്ഷകന്‍ പറയുന്നത്.
