Malayalam
‘ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥി സീറ്റ്’; കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതിങ്ങനെ!
‘ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥി സീറ്റ്’; കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നതിങ്ങനെ!
ധര്‍മ്മജന്‍ ബോള്‍ഗാട്ടി യുഡിഎഫിന്റെ ബാലുശ്ശേരി സീറ്റില്‍ മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ തീരുമാനമായെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് വൃത്തങ്ങള്‍. സംവിധായകന്‍ രഞ്ജിത്തിന്റെ പേരാണ് കോഴിക്കോട് നോര്‍ത്ത് സീറ്റില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടേതായി കേള്‍ക്കുന്നത്.
എല്‍.ഡി.എഫ്. സ്ഥനാര്‍ഥികളുടെ സാധ്യതാ പട്ടികയിലാണ് സംവിധായകന്‍ രഞ്ജിത്തും ഇടംപിടിച്ചിരിക്കുന്നത്. സിറ്റിംഗ് എം.എല്‍.എ. എ. പ്രദീപ് കുമാറിന് നാലാം ഊഴം ലഭിച്ചില്ലെങ്കില്‍ ഏറെ സാധ്യതയുള്ളത് രഞ്ജിത്തിനെന്നാണ് സൂചന.
കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാറിന് നാലാം ഊഴത്തിനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ വിരളമാണ്. മണ്ഡലം പിടിക്കാന്‍ പ്രദീപ് കുമാറിന് മാത്രമേ കഴിയുകയുള്ളുവെന്ന സ്ഥിതിയിലാണെങ്കില്‍ അദ്ദേഹത്തിന് ഒരു അവസരംകൂടി ലഭിച്ചേക്കും. ഒരു തവണകൂടി മത്സരിച്ചാല്‍ കൊള്ളാമെന്ന് പ്രദീപ് കുമാറിന് താല്‍പര്യവുമുണ്ടെന്നാണ് സി.പി.എം. വൃത്തങ്ങള്‍ പറയുന്നത്.
