Connect with us

അഞ്ചാം ക്ലാസില്‍ വെച്ചാണ് ആ സത്യം മനസ്സിലാക്കുന്നത്, പരിഹാസവും കുറ്റപ്പെടുത്തലും കാരണം ഓടിപ്പോയി; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

Malayalam

അഞ്ചാം ക്ലാസില്‍ വെച്ചാണ് ആ സത്യം മനസ്സിലാക്കുന്നത്, പരിഹാസവും കുറ്റപ്പെടുത്തലും കാരണം ഓടിപ്പോയി; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

അഞ്ചാം ക്ലാസില്‍ വെച്ചാണ് ആ സത്യം മനസ്സിലാക്കുന്നത്, പരിഹാസവും കുറ്റപ്പെടുത്തലും കാരണം ഓടിപ്പോയി; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍


മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ നടിയാണ് അഞ്ജലി അമീര്‍. ബിഗ്ബോസിലൂടെയെത്തി, ഇപ്പോള്‍ ബിഗ് സ്‌ക്രീനില്‍ വരെ മിന്നും പ്രകടനം കാഴ്ചവച്ച താരമാണ് അഞ്ജലി. ബിഗ് ബോസ് മലയാളം ആദ്യ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ് അഞ്ജലി പ്രവേശിച്ചത്. നിര്‍ഭാഗ്യവശാല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് അഞ്ജലിയ്ക്ക് ഷോയില്‍ നിന്ന് പുറത്തു പോകേണ്ടിവന്നെങ്കിലും ഷോയില്‍ പങ്കെടുക്കാനായത് തന്റെ സമൂഹത്തിന് ലഭിച്ച അംഗീകാരമായിരുനെന്ന് അഞ്ജലി വ്യക്തമാക്കിയിരുന്നു.

മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ ട്രാന്‍സ് വുമണ്‍ കൂടിയായിരുന്നു താരം. മോഡലിങ്ങില്‍ സജീവമാണ് അഞ്ജലി. റാം സംവിധാനം ചെയ്ത്, മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെയാണ് അഞ്ജലി സിനിമാലോകത്ത് ശ്രദ്ധേയയായത്.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അഞ്ജലി. ഇപ്പോളിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

10 മാസം തികയുന്നതിന്ന് മുന്‍പേ തന്നെ ഉമ്മയെ നഷ്ടപ്പെട്ടു. പിന്നീട് ഉമ്മയുടെ ചേച്ചിമാരൊക്കെയാണ് തന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും. അഞ്ചാം ക്ലാസ് വരെയും വിചാരിച്ചതു അത് തന്റെ ഉമ്മയെന്നാണ്. പിന്നീട് ചോദിച്ചപ്പോഴാണ് അത് ഉമ്മ അല്ലാ ഉമ്മയുടെ ചേച്ചി ആണെന്ന് അറിയുന്നത്. അന്ന് തൊട്ട് ഒരു ഒറ്റപ്പെടല്‍ ഉളളില്‍ തോന്നീട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഉമ്മയുടെ ചേച്ചിമാര്‍ ഒരു കുറവ് വരുത്താതെ നോക്കീട്ടുണ്ട്. എല്ലാത്തിനും മുഴുവന്‍ പിന്തുണയും അവര്‍ തന്നെയാണ്. കുഞ്ഞിലെ മുതലേ നാണക്കാരിയായിരുന്നു വീട്ടില്‍ അതിഥികള്‍ വരുമ്പോള്‍ കട്ടിലിന്റെ അടിയില്‍ പോയി ഒളിച്ചിരിക്കുമായിരുന്നു. കുഞ്ഞിലേ തന്നെ താന്‍ മറ്റു ആണ്‍കുട്ടികളെ പോലെ അല്ല എന്നൊരു തോന്നല്‍  ഉള്ളില്‍ തോന്നീറ്റുണ്ടായിരുന്നു. പക്ഷേ എന്താണ് മാറ്റം എന്ന് മാത്രം ശരിക്കും അറിയില്ലായിരുന്നു.

മാറ്റങ്ങള്‍ മനസിലാക്കിയതും അറിഞ്ഞതും വീട്ടുകാരാണ്. തനിക്ക് എല്ലാ പിന്തുണയും തന്നതും വീട്ടുകാരാണെന്നും നടി നിപറയുന്നു. ഹീല്‍സ് ഇടുന്നതിലും, മുടി വളര്‍ത്തുന്നതിലും, ഒന്നും അവര്‍ക്ക് പ്രശ്‌നം ഇല്ലായിരുന്നു. ഇഷ്ടമുള്ളത് ചെയ്യാനും ധരിക്കാനും ഉള്ള സ്വന്തന്ത്ര്യം തനിക്കു വീട്ടുകാര്‍ പണ്ടേ തന്നിരുന്നു എന്നും നടി പറയുന്നു. നാട്ടുകാരെ പേടിച്ചാണ് താന്‍ നാട്ടില്‍ നിന്നും മാറി നിന്നതെന്നും പിന്നീട് തിരിച്ച് വന്നപ്പോള്‍ എല്ലാം മാറി എന്നും നടി പറഞ്ഞിട്ടുണ്ടായിരുന്നു. നാട്ടുകാരുടെ പരിഹാസവും കുറ്റപ്പെടുത്തലും സഹിക്കാനും കാണാനും വയ്യാതെയാണ് താന്‍ ഓടിപോയതെന്ന് മുന്‍പേ തന്നെ നടി വ്യക്തമാക്കറ്റുണ്ട്. സിനിമ ഒക്കെ കഴിഞ്ഞ് നാട്ടിലേക്ക് വന്നപ്പോള്‍ നല്ല പേടി ഉണ്ടായിരുന്നു എന്നും പക്ഷേ വന്ന എല്ലാരും തന്നെ സ്വീകരിച്ച മാറ്റം തന്നെ അത്ഭുതപ്പെടുത്തി എന്നും അഞ്ജലി പറയുന്നു.

ലോക്‌ഡൌണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പൊതുവെ എല്ലാവരും സുഹൃത്തുക്കളുമായി പലവിധ ചലഞ്ചുകളിലും ഏര്‍പ്പെട്ടിരുന്നു. അതില്‍ അഞ്ജലി അമീര്‍ പങ്കിട്ട ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍, മേക്ക്അപ് ഒന്നും ഇല്ലാതെ എങ്ങനെയുണ്ടാകും എന്ന ചലഞ്ചാണ് അഞ്ജലി ഏറ്റെടുത്തത്. ഒപ്പം താരത്തിന്റെ ഒരു ചിത്രവും പങ്ക് വച്ചിട്ടുണ്ട് നിരവധി ലൈക്കുകളും കമന്റുകളുമായിരുന്നു താരത്തിന് ലഭിച്ചത്.

More in Malayalam

Trending

Recent

To Top