Malayalam
അന്ന് വിവാഹം ആലോചിച്ചു ചെന്ന ജോമോനോട് ആനിന്റെ അമ്മ ചോദിച്ചത്!; ഡിവോര്‍സിന് പിന്നാലെ ചര്‍ച്ചയായി ആനിന്റെ വിവാഹം
അന്ന് വിവാഹം ആലോചിച്ചു ചെന്ന ജോമോനോട് ആനിന്റെ അമ്മ ചോദിച്ചത്!; ഡിവോര്‍സിന് പിന്നാലെ ചര്‍ച്ചയായി ആനിന്റെ വിവാഹം
എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ എത്തി, വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആന്‍ അഗസ്റ്റിന്‍. കുറച്ച് നാളുകളായി സിനിമയില്‍ നിന്നും വിട്ട് നിന്നിരുന്ന ആന്‍ അടുത്തിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ആന്‍ അഗസ്റ്റിനും ജോമോനും വിവാഹമോചിതരായി എന്നുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. കെയ്യടിയോടെയാണ് സിനിമാ ലോകവും ആരാധകരും ഇരുവരുടെയും വിവാഹവാര്‍ത്ത അന്ന് ഏറ്റെടുത്തിരുന്നത്. ആനില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജോമോനാണ് കുടുംബ കോടതിയില്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെകുറിച്ചു ഇത് വരെയും മാധ്യമങ്ങളോട് തുറന്നുപറഞ്ഞിട്ടില്ല. ഇതിനു പിന്നാലെ ആനിന്റെ അമ്മയുടെ ചില വാക്കുകള്‍ ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.
ഏഴുവര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും ഇപ്പോള്‍ അവസാനിപ്പിക്കുന്നു എന്ന് അറിയിച്ചത്. 2014 ല്‍ ആണ് ജോമോനും ആനും വിവാഹിതരായത്. ഏറെ നാളായി ഇരുവരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ‘ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നു ജോമോന്‍ പറഞ്ഞ ഉടന്‍ ആനിന്റെ അമ്മ ചോദിച്ചതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ജോമോന്റെ ആഗ്രഹം കേട്ടപ്പോള്‍, ‘എത്ര നാളായി തുടങ്ങിയിട്ട്’? എന്ന മറുചോദ്യമാണത്രെ അമ്മ ചോദിച്ചത്. അമ്മയുടെ ചോദ്യത്തിന് ‘മൂന്നാഴ്ച’ എന്നു ജോമോന്‍ മറുപടി പറഞ്ഞപ്പോള്‍, മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്ന് അമ്മ പിന്നേം ചോദിച്ചു. ഇരുവരുടെയും ആ സൗഹൃദം വീണ്ടും തുടര്‍ന്നപ്പോള്‍ അവര്‍ക്ക് ഒരുമിച്ചു ജീവിക്കാനാകും എന്ന് എല്ലാവരും തിരിച്ചറിയുക ആയിരുന്നു എന്നും അങ്ങനെ വിവാഹിതരാകുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍.
പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി ആന്‍ മാറിയപ്പോള്‍, താര പൊലിമയില്‍ ഒട്ടും പിറകില്‍ അല്ല ജോമോന്‍. നിരവധി സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയെടുത്ത ബെസ്റ്റ് സിനിമാറ്റോഗ്രാഫര്‍ ആണ് ജോമോന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി, ഒരു വടക്കന്‍ സെല്‍ഫി ,ലവ്വ് ആക്ഷന്‍ ഡ്രാമ, തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ജോമോന്‍ ആണ്. മലയാള സിനിമയുടെ പ്രിയ താരജോഡികളായിരുന്നു ജോമോനും ആനും. ഇവരുടെ വിവാഹം സിനിമാ ലോകവും ആരാധകരും നിറഞ്ഞ മനസ്സോടെയാണ് ആഘോഷമാക്കിയത്. ഇവരുടെ പ്രണയവും ഇരുവരും പരിചയക്കാരായ കഥയുമൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
ആനിനെ നേരില്‍ കാണും മുമ്പ് ആന്‍ അഭിനയിച്ച ഒരു സിനിമ
പോലും ജോമോന്‍ കണ്ടിട്ടില്ല എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ ഇരുവരും
പറഞ്ഞിരുന്നു. അഭിമുഖങ്ങളില്‍ നിന്ന് ആളിത്തിരി ജാഡയൊക്കെയുള്ള
കക്ഷിയാണെന്നാണ് ജോമോന്‍ മനസിലാക്കിയിരുന്നത്. അതിനൊക്കെ ശേഷമാണ് ഇരുവരും
പരിചയപ്പെടുന്നതും പ്രണയത്തില്‍ ആകുന്നതും എന്ന് മുന്‍പ് ഇരുവരും നല്‍കിയ
അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. വിവാഹമോചനത്തിന് പിന്നാലെ ഇരുവരുടെയും പഴയ
അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്
ഇപ്പോള്‍.
